HOME
DETAILS

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

  
Web Desk
May 31, 2026 | 7:51 AM

tmc mp kalyan banerjee faces protest in west bengal amid chants of chor chor and black flag demonstration

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒരു തൃണമൂല്‍ നേതാവിന് നേരെ കൂടി ആള്‍ക്കൂട്ട ആക്രമണം.  തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായ അഭിഷേക് ബാനര്‍ജിക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി ഒരു ദിവസത്തിന് ശേഷമാണിത്. കല്യാണ്‍ ബാനര്‍ജിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

സ്വന്തം മണ്ഡലത്തില്‍ ഹുഗ്ലിയിലെ ചണ്ഡിതാലയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. കല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലക്ക് അടിയേറ്റ അദ്ദേഹം കൈകള്‍ കൊണ്ട് തലപൊത്തിപ്പിടിച്ച് നിലത്തു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കല്യാണ്‍ ബാനര്‍ജിക്ക് നേരേയും ചോര്‍ ചോര്‍ (കള്ളന്‍ കള്ളന്‍) മുദ്രാവാക്യം വിളി ഉയര്‍ന്നു. കരിങ്കൊടിയും കാണിച്ചു. 

സോനാര്‍പൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ചണ്ഡിതാലയില്‍ കല്യാണ്‍ ബാനര്‍ജിയും അദ്ദേഹത്തിന്റെ അനുയായികളും പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ തല ലക്ഷ്യമാക്കി ക്രിക്കറ്റ് പന്തോ കല്ലോ എറിയുകയായിരുന്നു അക്രമി സംഘമെന്നും അദ്ദേഹം ആരോപിച്ചു.

'ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നെ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഒരു ഡ്യൂസ് ബോള്‍ (Duce ball) അല്ലെങ്കില്‍ കല്ല് എന്റെ തല്ക്ക് നേരെ എറിഞ്ഞു. എനിക്ക് മുറിവ് പറ്റി. ഇത് പൊതുജനങ്ങളുടെ പ്രതിഷേധമല്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ഞങ്ങളുടെ ആളുകളെ തല്ലുകയായിരുന്നു. ഇപ്പോള്‍ അവര്‍ എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു,' 
കൂടിനിന്ന ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ സോനാര്‍പൂര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ സമയത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ കൈയേറ്റശ്രമമുണ്ടായത്. മെയ് 30 ശനിയാഴ്ചയായിരുന്നു സംഭവം. പ്രദേശികവാസികള്‍ തന്നെയാണ് ഇദ്ദേഹത്തെ കൈയേറ്റം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.

തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകള്‍ തൃണമൂല്‍ എം.പിക്ക് നേരെ കല്ലുകളും ചെരുപ്പുകളും മുട്ടകളും എറിയുകയായിരുന്നു. അദ്ദേഹത്തെ മര്‍ദ്ദിക്കാനും ചവിട്ടാനും വരെ ശ്രമിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. ബാനര്‍ജിയെ കള്ളന്‍ എന്ന് ആക്ഷേപിച്ച ജനക്കൂട്ടം അദ്ദേഹത്തെ 'ബംഗ്ലാദേശി' എന്നും വിളിച്ചു. 

ആക്രമണ സമയത്ത് അഭിഷേകിനെ ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ എന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. 

trinamool congress mp kalyan banerjee faced protests in west bengal as demonstrators raised 'chor chor' slogans and showed black flags. the incident adds to growing political tensions in the state following recent post-election unrest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  14 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  14 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  14 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  14 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  14 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  14 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  14 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  14 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  14 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  14 days ago