HOME
DETAILS

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

  
June 03, 2026 | 4:01 AM

marriage is no disqualification supreme court rules married daughters eligible for compassionate appointments

 

ന്യൂഡല്‍ഹി: ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട് ചരിത്രപരമായ സുപ്രധാന വിധിയുമായി സുപ്രിം കോടതി. വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് പൂര്‍ണ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ഒരു സ്ത്രീക്ക് ആശ്രിത നിയമനത്തിനുള്ള യോഗ്യത നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

കുടുംബം എന്നതിന്റെ നിര്‍വചനത്തില്‍ നിന്ന് വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ ഹൈക്കോടതികളുടെ മുന്‍ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ പുതിയ വിധി.

അമ്മയുടെ മരണശേഷം ന്യായവില ഷോപ്പിന്റെ ഡീലര്‍ ലൈസന്‍സിനായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതാണ് കേസിന് ആസ്പദമായത്. വിവാഹിതയാണെങ്കിലും സ്വന്തം വീട്ടില്‍ താമസിച്ച് അമ്മയെയും ഭിന്നശേഷിക്കാരിയായ സഹോദരിയെയും പരിചരിച്ചിരുന്നത് ഈ യുവതിയായിരുന്നു. 

ഈ കേസില്‍ മുന്‍പ് അലഹാബാദ് ഹൈക്കോടതി യുവതിക്ക് അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ ഇത്തരം വിഷയങ്ങളില്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റെ പരിധിയില്‍ വരില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.


The Supreme Court has delivered a landmark judgment ruling that married daughters cannot be denied compassionate appointments, terms their exclusion from the definition of 'family' as unconstitutional.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

latest
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago