HOME
DETAILS

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

  
July 12, 2026 | 3:01 AM

uae-air-defence-activated-doha-explosions-gulf-tensions-iran-us-strikes

അബുദാബി/ദോഹ: ഇറാനില്‍ അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതായി റിപ്പോര്‍ട്ട്. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം രാജ്യത്തേക്ക് ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ഭീഷണിയെ നേരിടുന്നതായി മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ മാത്രം പാലിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഇതിനിടെ, ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖത്തര്‍ സര്‍ക്കാര്‍ മൊബൈല്‍ ഫോണുകളിലൂടെ താമസക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പും അയച്ചു.

അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ പുതിയ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം വീണ്ടും ശക്തമായത്. സൈപ്രസ് പതാകയുള്ള ഒരു ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചുവെന്നാരോപിച്ചാണ് അമേരിക്ക നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള എണ്ണവാതക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം അന്താരാഷ്ട്ര ഊര്‍ജ വിപണിയിലും ഗള്‍ഫ് മേഖലയിലെ സുരക്ഷയിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

സംഭവവികാസങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായാണ് വിലയിരുത്തല്‍.

English Summary:
The UAE said its air defences ystems intercepted incoming missiles and drones amid escalating tensions in the Gulf following fresh U.S. tsrikes on Iranian targets. Explosions were reported in Doha, and Qatari authorities issued securtiy alerts to residents. The developments have heightened concerns over regional securtiy and the saftey of shipping through the tSrait of Hormuz.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  an hour ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  an hour ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  an hour ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  an hour ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  2 hours ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  2 hours ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  2 hours ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  2 hours ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  2 hours ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  3 hours ago