HOME
DETAILS

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

  
June 03, 2026 | 7:21 AM

palakkad nemmara temple donation box theft case former bjp candidate arrested

പാലക്കാട്: നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ ബിജെപി സ്ഥാനാർഥി പൊലിസിന്റെ പിടിയിലായി. 2020-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നെന്മാറ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്ന പ്രഭാവതിയാണ് അറസ്റ്റിലായത്.

കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറിയ പ്രതി, ഭണ്ഡാരം തകർത്ത് അതിലുണ്ടായിരുന്ന മുഴുവൻ പണവും കവരുകയായിരുന്നു. മോഷണത്തിന് ശേഷം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെന്മാറ പൊലിസ് നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ദൃശ്യങ്ങളിൽ നിന്നാണ് പ്രതി പ്രഭാവതിയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.

പ്രഭാവതി മുൻപ് പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്നുവെങ്കിലും നിലവിൽ ബിജെപിയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മൂന്ന് വർഷം മുൻപ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഇവർ പ്രതിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലിസ് സ്വീകരിച്ചു വരികയാണ്.

 

a former bjp candidate was arrested by the police in connection with the theft of money from a temple donation box (bhandaram) at nemmara in palakkad. the authorities apprehended the suspect following an investigation into the robbery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago