HOME
DETAILS

ഒമാനില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

  
June 03, 2026 | 1:17 PM

two arrested with drugs in oman

 

മസ്‌കത്ത്: ഒമാനില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കൈവശം വച്ചിരുന്ന രണ്ട് ഏഷ്യന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.

മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പ്രതികളെ പരിശോധിച്ചപ്പോള്‍ വിവിധ തരത്തിലുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പ്രതികളുടെ കൈവശത്തില്‍നിന്ന് കഞ്ചാവും ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ചില ലഹരിവസ്തുക്കള്‍ ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍നിന്ന് രക്ഷപ്പെടാനായി പ്രത്യേക രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് കടത്തും വില്‍പനയും തടയുന്നതിനായി കര്‍ശന പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ അടുത്തിടെ ലഹരിവസ്തു കേസുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തി മേഖലകള്‍, തുറമുഖങ്ങള്‍, കടല്‍മാര്‍ഗങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സുരക്ഷാ ഏജന്‍സികളുടെ പരിശോധന ശക്തമാക്കിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിവസ്തു വ്യാപനം തടയാന്‍ പ്രത്യേക നടപടികളും തുടരുന്നുണ്ട്.

 

Royal Oman Police arrested two Asian nationals in South Al Batinah for possessing illegal drugs, including cannabis and crystal meth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  a day ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  a day ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  a day ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  a day ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  a day ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  a day ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  a day ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  a day ago