HOME
DETAILS
MAL
നാവികസേനയുടെ മിസൈല്‍ നശീകരണ കപ്പല്‍ നീറ്റിലിറക്കി
backup
September 17 2016 | 11:09 AM
മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക, മിസൈല്‍ നശീകരണ കപ്പലായ മോര്‍മുഗാവോ നീറ്റിലിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് കപ്പല്‍ ലോഞ്ച് ചെയ്തത്.
ലോകത്തെ മറ്റു പ്രശസ്ത കപ്പലുകളോട് കിടപിടിക്കുന്നതാണിതെന്ന് ലാംബ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനമായ മസ്ഗാവോണ്‍ ഡോക്ക് ഷിപ്പ് ബിള്‍ഡേര്‍സ് കമ്പനിയാണ് കപ്പല്‍ നിര്‍മിച്ചത്. വിശാഖപട്ടണത്താണ് കപ്പല്‍ നിര്‍മാണം നടന്നത്.
അഡ്മിറല്‍ ലാംബയുടെ ഭാര്യ റീനയാണ് കപ്പല്‍ ആദ്യ സഞ്ചാരത്തിനായി അറബിക്കടലിലിറക്കിയത്. കപ്പല്‍ നാവികസേനയുടെ ചില പരിശോധനാ കടമ്പകള്‍ കൂടി കടക്കേണ്ടതുണ്ട്. പിന്നീട് ഇത് ഐ.എന്‍.എസ് മോര്‍മുഗാവോ എന്നാണ് അറിയപ്പെടുക.
#Project15B Launch of Mormugao - full clip from a different angle @SpokespersonMoD pic.twitter.com/MCPaY58qt8
— SpokespersonNavy (@indiannavy) September 17, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."