കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു
കോഴിക്കോട് : പരിസ്ഥിതി പ്രവർത്തകനും മുസ് ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച കെ.എ റഹ്മാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ ഗ്രീൻ കോറസ് പരിസ്ഥിതി അവാർഡിനായി സംസ്ഥാനത്തെ സ്കൂളുകളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാർഥികളിൽ പരിസ്ഥിതിബോധവും പ്രകൃതിസ്നേഹവും വളർത്തുന്നതിനായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
കാംപസുകളിലെ ഹരിതവൽക്കരണം, ജൈവവൈവിധ്യ ഉദ്യാനങ്ങൾ, മാലിന്യ സംസ്കരണ പ്രോജക്ടുകൾ, ജലസംരക്ഷണം, പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ മറ്റ് മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ശിലാഫലകം എന്നിവയടങ്ങുന്നതാണ് അവാർഡ്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും ഈ അവാർഡിനായി അപേക്ഷിക്കാം. സ്കൂളുകൾ തങ്ങൾ നടത്തിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും അടങ്ങുന്ന അപേക്ഷാ ഫോം 15നകം (ഇ മെയിൽ : [email protected] വാട്സപ്പ് : 9447808844 ) അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."