HOME
DETAILS

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

  
Invalid date

around eight thousand buses without fitness even after schools reopened in the state strict action if hit the road mvd tightens inspection

കൊല്ലം: സംസ്ഥാനത്ത് അധ്യയനവർഷം ആരംഭിച്ചിട്ടും എണ്ണായിരത്തോളം സ്‌കൂൾ വാഹനങ്ങൾക്ക് ഇനിയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. മേയ് 31 വരെയുള്ള കണക്കനുസരിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങളാണ് ഫിറ്റ്‌നസ് പുതുക്കാതെ സർവീസ് നടത്തുന്നത്. പരിശോധനയിൽ പരാജയപ്പെടുകയോ ആർ.ടി.ഒ. ഓഫീസുകളിൽ ഹാജരാക്കാതിരിക്കുകയോ ചെയ്ത വാഹനങ്ങളുടെ എണ്ണമാണിത്.

മുൻവർഷങ്ങളിൽ ഫിറ്റ്‌നസ് ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ നിയമവിരുദ്ധമായി നിരത്തിലിറക്കിയ പശ്ചാത്തലത്തിൽ, ഇത്തവണ പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.

ഫിറ്റ്‌നസ് പുതുക്കാത്ത സ്കൂൾ വാഹനങ്ങളുടെ എണ്ണത്തിൽ സംസ്ഥാനത്ത് തലസ്ഥാന നഗരിയാണ് മുന്നിൽ. വിവിധ ആർ.ടി. ഓഫീസുകൾക്ക് കീഴിലുള്ള കണക്കുകൾ ഇപ്രകാരമാണ്:

തിരുവനന്തപുരം: 360 വാഹനങ്ങൾ (ഏറ്റവും കൂടുതൽ)

മലപ്പുറം: 338 വാഹനങ്ങൾ

എറണാകുളം: 330 വാഹനങ്ങൾ

രാമനാട്ടുകര സബ് ആർ.ടി.ഒ: 12 വാഹനങ്ങൾ (ഏറ്റവും കുറവ്)

പരിശോധനയ്ക്ക് ഹാജരാക്കിയവയിൽ രണ്ടായിരത്തോളം വാഹനങ്ങളാണ് ഫിറ്റ്‌നസ് ലഭിക്കാതെ പരാജയപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സർക്കാർ സ്‌കൂളുകളിലെ ബസുകളാണെന്നതാണ് ശ്രദ്ധേയം. എം.എൽ.എ. ഫണ്ട് വഴി സ്കൂളുകൾക്ക് ബസുകൾ സൗജന്യമായി ലഭിക്കാറുണ്ടെങ്കിലും, ഇവയുടെ അറ്റകുറ്റപ്പണികൾക്കുള്ള തുക കണ്ടെത്തേണ്ടത് അതത് സ്‌കൂൾ അധികൃതരോ പി.ടി.എ.യോ ആണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഫണ്ടിന്റെ അപര്യാപ്തതയും കാരണമാണ് സർക്കാർ സ്കൂളുകൾക്ക് കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയാത്തത്.

ജി-ഫോം വാഹനങ്ങളിലും നിരീക്ഷണം

മോട്ടോർ വാഹന നികുതി നിയമപ്രകാരം, ഒരു മാസമോ അതിൽ കൂടുതലോ കാലയളവ് വാഹനം നിരത്തിലിറക്കുന്നില്ലെങ്കിൽ മുൻകൂട്ടി 'ജി-ഫോം' നൽകി നികുതിയിളവ് നേടാനാകും. ഇങ്ങനെ സർവീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങളും ഫിറ്റ്‌നസ് ഇല്ലാത്തവയുടെ പട്ടികയിലുണ്ട്.

എന്നാൽ, ജി-ഫോം നൽകി നികുതിയിളവ് വാങ്ങിയ ശേഷം ചില വാഹനങ്ങൾ നിയമവിരുദ്ധമായി കുട്ടികളുമായി സർവീസ് നടത്താൻ സാധ്യതയുള്ളതിനാൽ, ഇത്തരം വാഹനങ്ങൾ നേരിട്ടെത്തി പരിശോധിക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് (AMVI) പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

Even though schools have reopened across the state, around 8,000 school buses are still operating without the mandatory fitness certificate. The Motor Vehicles Department (MVD) has launched strict inspections to catch violating vehicles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം; തീരുമാനങ്ങളിൽ ഇനി രക്ഷിതാക്കൾക്കും അധ്യാപകർക്കും നേരിട്ട് ഇടപെടാം

uae
  •  3 minutes ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ; കാസര്‍കോട്, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Kerala
  •  3 minutes ago
No Image

ഷാർജയിൽ വൻ തീപിടുത്തം; പുക നിറഞ്ഞ അപ്പാർട്ട്മെന്റിൽ നിന്ന് നവജാതശിശുവിനെ സാഹസികമായി രക്ഷിച്ച് സിവിൽ ഡിഫൻസ്

uae
  •  18 minutes ago
No Image

'ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണം'  നിര്‍ദ്ദേശവുമായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

International
  •  44 minutes ago
No Image

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍; പരീക്ഷ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം

National
  •  an hour ago
No Image

മൂല്യനിര്‍ണയത്തിലെ പാളിച്ച: കേന്ദ്രത്തിനും സി.ബി.എസ്.ഇക്കും നോട്ടിസയച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  an hour ago
No Image

വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ 21കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala
  •  an hour ago
No Image

വോട്ടുകൊള്ളയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനം

National
  •  2 hours ago
No Image

കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവും വധഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

Kerala
  •  3 hours ago

No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  5 hours ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  5 hours ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  6 hours ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  7 hours ago