HOME
DETAILS

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍; പരീക്ഷ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം

  
Web Desk
June 08, 2026 | 11:18 AM

helicopters to transport neet re-exam question papers under tight security

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ രാജ്യമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍.  വ്യോമസേനയുടെ M117 ഹെലികോപ്ടറുകളാണ് ഉപയോഗിക്കുക. പരീക്ഷാ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക നീക്കം. 

ജൂണ്‍ 21-നാണ് പരീക്ഷ നടക്കുന്നത്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 കേന്ദ്രങ്ങളില്‍നിന്ന് വിമാനമാര്‍ഗ്ഗം പരീക്ഷാ ചോദ്യപേപ്പറുകള്‍ കൊണ്ടുപോകുന്നതിന് വ്യോമസേനയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പരീക്ഷയുടെ വിജയകരമായ നടത്തിപ്പിനായി അധികൃതര്‍ ആവശ്യപ്പെടുന്ന ഏത് സഹായവും നല്‍കാന്‍ സായുധസേന സജ്ജമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഉണ്ടായത് പോലുള്ള സുരക്ഷാ വീഴ്ചകള്‍ ഇല്ലാതിരിക്കാന്‍ സൈന്യത്തിന്റെ നേരിട്ടുള്ള സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷക്കായുള്ള ഒരുക്കങ്ങള്‍  അതിവേഗം പുരോഗമിക്കുകയാണ്. 
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തെ നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.  മെയില്‍ മൂന്നിന് നടന്ന ആദ്യ പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെയ് 12-ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ റദ്ദാക്കുകയായിരുന്നു. സംഭവത്തില്‍ നിലവില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. 

പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്‍.ടി.എ പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് അവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം ഏതാണെന്ന് മനസ്സിലാക്കാന# സാധിക്കും. അതേസമയം, ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അഡ്മിറ്റ് കാര്‍ഡ് അല്ലെന്നും പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് അറിയിക്കാന്‍ മാത്രമുള്ളതാണെന്നും എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡുകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാവും.

ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി പെന്‍ ആന്‍ഡ് പേപ്പര്‍ രീതിയിലാണ് പരീക്ഷ.  ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  5 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  5 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  5 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  5 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  5 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  5 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  5 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  5 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  5 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  5 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  5 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  5 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  5 days ago