HOME
DETAILS
MAL
വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ 21കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Web Desk
June 08, 2026 | 10:42 AM
കോഴിക്കോട്: താമരശ്ശേരിയില്‍ 21കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലോട്ടില്‍ പ്രദീപ്കുമാര്‍ ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന (21) ആണ് മരിച്ചത്.വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നന്ദനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് നന്ദനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മരണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."