HOME
DETAILS

'ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണം'  നിര്‍ദ്ദേശവുമായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

  
Web Desk
June 08, 2026 | 11:25 AM

indian embassy urges citizens to leave iran amid escalating conflict

ടെഹ്റാന്‍: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ച് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.  നിലവിലെ യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് എംബസി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിക്കുന്ന എട്ടാമത്തെ യാത്രാ നിര്‍ദേശമാണിത്.

ടെഹ്റാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി മധ്യ-പടിഞ്ഞാറന്‍ ഇറാന്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് എംബസി നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഇറാനിലുള്ള വിദ്യാര്‍ത്ഥികള്‍, വ്യവസായികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും എംബസി അറിയിക്കുന്നു. 

ഫെബ്രുവരിയില്‍ ഇസ്‌റാഈലും അമേരിക്കയും ഇറാന്‍ ലക്ഷ്യമിട്ട് തീര്‍ത്തും ഏകപക്ഷീയമായി നടത്തിയ ആക്രമണത്തോടെയാണ് മേഖലയില്‍ സംഘര്‍ഷം കടുത്തത്. ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കി. അന്ന് ഒന്‍പതിനായിരത്തോളം ഇന്ത്യക്കാരുണ്ടായിരുന്നു ഇറാനില്‍.  ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയത്ത് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം നല്‍കി. അന്ന് 1,800-ഓളം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിം. എന്നാല്‍ 7,500-ഓളം ഇന്ത്യന്‍ പൗരന്മാര്‍ ഇപ്പോഴും ഇറാനില്‍ തുടരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 

the indian embassy in tehran has advised all indian citizens to leave iran immediately and avoid travelling to the country amid escalating conflict and fresh israeli airstrikes targeting iran.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ വൻ തീപിടുത്തം; പുക നിറഞ്ഞ അപ്പാർട്ട്മെന്റിൽ നിന്ന് നവജാതശിശുവിനെ സാഹസികമായി രക്ഷിച്ച് സിവിൽ ഡിഫൻസ്

uae
  •  2 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍; പരീക്ഷ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം

National
  •  2 hours ago
No Image

മൂല്യനിര്‍ണയത്തിലെ പാളിച്ച: കേന്ദ്രത്തിനും സി.ബി.എസ്.ഇക്കും നോട്ടിസയച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  2 hours ago
No Image

വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ 21കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

വോട്ടുകൊള്ളയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനം

National
  •  3 hours ago
No Image

കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവും വധഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

Kerala
  •  4 hours ago
No Image

കേരളത്തില്‍ അതിശക്തമായ മഴ;  നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  4 hours ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Kerala
  •  5 hours ago
No Image

ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ

Kerala
  •  5 hours ago