വോട്ടുകൊള്ളയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനം
ന്യൂഡല്‍ഹി: വോട്ട് കൊള്ളക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങാന്‍ ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ തീരുമാനം. അഞ്ച് കാര്യങ്ങളില്‍ തീരുമാനമെടുത്തതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
#WATCH | Delhi: After the INDIA bloc meeting, Congress National President Mallikarjun Kharge says, "It was agreed to send a letter to the Chief Justice of India on SIR, vote loot and stealing elections. The letter is to be delivered to the Chief Justice of India very soon. Second… pic.twitter.com/WIfiwnGzvE
— ANI (@ANI) June 8, 2026
എസ്.ഐ.ആര്‍, വോട്ട് കൊള്ള തുടങ്ങിയവയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു. ഓരോ രണ്ട് മാസം കൂടുമ്പോഴും ഇന്‍ഡ്യാ സഖ്യം യോഗം ചേരും. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണം. തുടങ്ങിയവയാണ് തീരുമാനങ്ങള്‍.
25 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."