HOME
DETAILS

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

  
Web Desk
June 07, 2026 | 10:38 AM

Night travel restrictions in Idukki from 7 pm to 6 am

ഇടുക്കി: ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴയും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മലയോര മേഖലകളില്‍ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിയന്ത്രണം.

മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശങ്ങളില്‍ അപകടസാധ്യത കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് രാത്രി യാത്ര നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

മലയോര മേഖലയിലൂടെ രാത്രിയില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യാത്രകള്‍ പരമാവധി പകല്‍ സമയത്തേക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശവാസികളും വിനോദസഞ്ചാരികളും മുന്നറിയിപ്പ് ഗൗരവത്തോടെ കാണണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിനായി ജില്ലാ പൊലിസ് മേധാവി, ഇടുക്കി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ താമസിക്കുന്നവരും യാത്രക്കാരും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Night travel restrictions in Idukki from 7 pm to 6 am



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  3 hours ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  3 hours ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  3 hours ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  4 hours ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  4 hours ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  4 hours ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  4 hours ago
No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  4 hours ago
No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  5 hours ago