HOME
DETAILS

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

  
June 07, 2026 | 10:42 AM

thousands-pay-tearful-last-respects-salim-kumar-laid-to-rest

കൊച്ചി: അന്തരിച്ച നടന്‍ സലീംകുമാറിന് വിട നല്‍കി നാട്. പറവൂര്‍ ചിറ്റേത്തുകരയിലെ വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. കോണ്‍ഗ്രസ് പതാക പുതപ്പിച്ച ശേഷം മൃതദേഹം ചിതയിലേക്കെടുക്കുകയായിരുന്നു. 

മക്കളായ ചന്തുവും ആരോമലും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. 

രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ചത്.ഇവിടെ പൊതുദര്‍ശനത്തിന് ശേഷം രണ്ട് മണിയോടെ മൃതദേഹം വീട്ടുവളപ്പിലെത്തിച്ചു. അവസാന നിമിഷം വരെ പ്രിയനടനെ ഒരുനോക്കുകാണാനായി ഒട്ടേറെപ്പേരാണ് ഒഴുകിയെത്തിയത്. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു സലീം കുമാറിന്റെ അന്ത്യം. 56 വയസായിരുന്നു.

ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റര്‍, ആന്റിബയോട്ടിക്കുകള്‍, ഡയാലിസിസ് അടക്കമുള്ള ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവര്‍ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  an hour ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  an hour ago
No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  an hour ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  2 hours ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  2 hours ago
No Image

ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് അതിശക്തമഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

വ്യാജ ലിങ്കുകൾ വഴി പണം തട്ടുന്നു; ജാഗ്രത വേണമെന്ന് അബുദബി പൊലിസ്; തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക നമ്പറുകൾ

uae
  •  2 hours ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  3 hours ago