HOME
DETAILS

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

  
June 08, 2026 | 3:32 AM

turf fight feud ends in tragedy all accused arrested after 18-year-old pushed into glass panes dies in thiruvananthapuram

 

തിരുവനന്തപുരം: നരുവാമൂട്ടില്‍ ശരീരത്തില്‍ ചില്ല് തറച്ചുകയറി പതിനെട്ടുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതികളെല്ലാം പൊലിസ് വലയിലായി. കാര്‍ത്തിക, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.

ഒന്നരവര്‍ഷം മുമ്പ് ഒരു ഫുട്‌ബോള്‍ ടര്‍ഫില്‍ വച്ചുണ്ടായ നിസ്സാര തര്‍ക്കമാണ് പ്രതികളുടെ മനസ്സില്‍ കൊലപാതകത്തിനുള്ള കടുത്ത വൈരാഗ്യമായി മാറിയത്. സംഭവദിവസം രാത്രി എട്ടരയോടെ പ്രദേശത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നില്‍ ശിവസൂര്യ നില്‍ക്കുന്നത് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാണാനിടയായി. ശിവസൂര്യ തങ്ങളെ തുറിച്ചുനോക്കി എന്ന് ആരോപിച്ച് പ്രതികള്‍ യുവാവുമായി വഴക്കുണ്ടാക്കുകയായിരുന്നു.

തര്‍ക്കത്തിനിടെ പ്രതികള്‍ ശിവസൂര്യയെ ബലമായി കടയുടെ വലിയ ഗ്ലാസ് ഭിത്തിയിലേക്ക് തള്ളിയിടുകയായിരുന്നു. തകര്‍ന്നുവീണ ചില്ലിന്റെ മൂര്‍ച്ചയേറിയ കഷണങ്ങള്‍ യുവാവിന്റെ വയറ്റിലേക്ക് ആഴത്തില്‍ തറച്ചുകയറി. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ ശിവസൂര്യയെ പ്രതികള്‍ തന്നെ ബൈക്കിന് നടുവിലിരുത്തി ശാന്തിവിളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം തന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 അബോധാവസ്ഥയിലായ യുവാവിനെ ബൈക്കില്‍ കൊണ്ടുപോകുന്നതിനിടയില്‍ കാലുകള്‍ റോഡിലുരഞ്ഞ് ഒരു കാല്‍വിരല്‍ പകുതിയോളം നഷ്ടപ്പെട്ടതായും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു, ബാക്കിയുള്ളവരെക്കൂടി കസ്റ്റഡിയിലെടുത്തതോടെയാണ് മുഴുവന്‍ പ്രതികളും പിടിയിലായത്.

 

All suspects have been arrested for the murder of an 18-year-old youth in Thiruvananthapuram, who died after being pushed into a glass window over a one-and-a-half-year-old turf football dispute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  4 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  4 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  4 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  4 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  4 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  4 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  4 days ago