ഉമ്മന്‍ചാണ്ടി സൗമ്യയുടെ വീട് സന്ദര്‍ശിച്ചു
ഷൊര്‍ണൂര്‍: സൗമ്യ വധത്തിന്റെ ആഘാതത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനു മുന്‍പുതന്നെ സുപ്രിം കോടതിയുടെ വിധിയില്‍ സൗമ്യയുടെ അമ്മ സുമതിക്കും നാടിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷൊര്‍ണൂര്‍ കാരക്കാട്ട് വസതി സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ മോളെ പിച്ചിചീന്തിയവന് നിയമം അര്‍ഹിക്കുന്ന ശിക്ഷതന്നെ നേടിക്കൊടുക്കണമെന്ന് സുമതി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. ഏതറ്റംവരെ പോകാനും താന്‍ കൂടെയുണ്ടാവുമെന്നും കോടതിവിധിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ സി.പി.എം നിലപാട് വ്യക്തമാക്കിയിരുന്നില്ല. വി.എസും ബേബിയും രംഗത്തുവന്നത് ജനരോഷം തിരിച്ചുവിടാനാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി നിയോഗിച്ച സ്റ്റാന്‍ഡിങ് കോണ്‍സിലിന് വ്യക്തമായ ഉപദേശം നല്‍കാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ രാവിലെ എട്ടുമണിക്ക് എത്തിയ ഉമ്മന്‍ചാണ്ടി മുക്കാല്‍ മണിക്കൂറോളം അവിടെ ചിലവഴിച്ചു. മുന്‍ എം.പി വി.എസ് വിജയരാഘവന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.കെ ശ്രീകണ്ഠന്‍, പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി. സംഗീത, ഷൊര്‍ണൂര്‍ നഗരസഭാംഗങ്ങളായ വി.കെ ശ്രീകൃഷ്ണന്‍, ലതാജോബി, ഡി.സി.സി സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍, നേതാക്കളായ പി.ജി പൗലോസ്, ബേബി, വേണുഗോപാല്‍, ആനന്ദന്‍ കാരക്കാട് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ ബഷീര്‍ എന്നിവരും ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."