മഞ്ചേരിയില്‍ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കര്‍ശന നടപടി
മഞ്ചേരി: മഞ്ചേരി നഗരത്തിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു പൊലിസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. മഞ്ചേരി പാണ്ടിക്കാട് റോഡിലും മലപ്പുറം റോഡിലും നിറഞ്ഞ തെരുവു കച്ചവടമാണു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം കച്ചവടക്കാര്‍ക്കു ചുറ്റുംകൂടുന്ന ആള്‍ക്കൂട്ടത്തിനിടയിലെ സാമൂഹ്യദ്രോഹികള്‍ പലതരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി പൊലിസ് പറയുന്നു.
തിരക്കേറിയ മലപ്പുറം മഞ്ചേരി റോഡിന്റെ ഒരു വശം മുഴുവനും ചെരുപ്പ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കളികോപ്പുകള്‍ തുടങ്ങിയവയുടെ വില്‍പ്പനക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. വൈകുന്നേരമാവുന്നതോടെ ഇത്തരം കച്ചവട കേന്ദ്രങ്ങള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു പോകുന്നവരും നിരവധിയാണ്.
ഇതോടെ കാല്‍നടയാത്രക്കാര്‍ക്കു സൈ്വര്യമായി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഞ്ചേരി- പാണ്ടിക്കാട് റോഡിലും ഇതേ അവസ്ഥയാണ്. നേരത്തെ സെയ്ഫ് മഞ്ചേരി ക്ലീന്‍ മഞ്ചേരി എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തി മഞ്ചേരി നഗരത്തിലെ ഇത്തരം കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ നടപടികള്‍ കുറഞ്ഞതോടെ വീണ്ടും കച്ചവടക്കാര്‍ നഗരം കൈയേറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."