സാമൂഹ്യ വിരുദ്ധരുടെ ശല്യമെന്ന് പരാതി
എടവണ്ണപ്പാറ: ഓമാനൂര്‍ തടപ്പറമ്പില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. രാത്രിസമയങ്ങളിലെ ചീട്ടുകളിയും മദ്യപാനവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം അങ്ങാടിയില്‍ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ഫ്ളക്സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. മുന്‍പും ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊലിസിന്റെ നിസംഗതയാണ് ഇത്തരത്തില്‍ ബോര്‍ഡ് നശിപ്പിക്കുന്നതിനും മറ്റും കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്ന പരിഹാരത്തിന് രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് നടത്തണമെന്ന് യൂത്ത്ലീഗ് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
സി.എന്‍ നിസാര്‍, വി.കെ ജാഫര്‍, ബഷീര്‍, വി.കെ ഷാഫി, എം.എന്‍ റൗഫ്, സി.കെ അജ്മല്‍, സി.എന്‍ അന്‍വര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."