HOME
DETAILS
MAL
മാനദണ്ഡം പാലിക്കാതെ കെട്ടിടം നിര്‍മിച്ചതായി പരാതി
backup
September 17 2016 | 19:09 PM
വെട്ടത്തൂര്‍: മാനദണ്ഡം പാലിക്കാതെ റോഡിനോട് ചേര്‍ന്നു കെട്ടിടം നിര്‍മിച്ചതായി പരാതി. വെട്ടത്തൂര്‍ പഞ്ചായത്തിലെ കാപ്പ് ജങ്ഷനില്‍ നിന്നും 20മീറ്റര്‍ ദൂരപരിധിയില്‍ കുളപ്പറമ്പ് പാതയോരത്താണു മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തി കെട്ടിടത്തിന്റെ പോര്‍ച്ചു നിര്‍മിച്ചത്. റോഡില്‍ നിന്നും ചുരുങ്ങിയതു മൂന്നു മീറ്റര്‍ ദൂരപരിധിയില്‍ മാത്രമേ കെട്ടിട നിര്‍മാണം നടത്താന്‍ പാടുള്ളൂ എന്നിരിക്കെയാണ് ഈ പ്രവൃത്തി. പഞ്ചായത്തില്‍ നിന്നു ലഭിച്ച പെര്‍മിറ്റ് പ്രകാരം പ്രധാന കെട്ടിടം നിര്‍മിക്കുകയും അതിനു ശേഷമാണ് ഈ അനധികൃത നിര്‍മ്മാണമെന്നും പരാതിയുണ്ട്.
നിര്‍മാണം ഭാവിയില്‍ റോഡിന്റെ വികസന പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."