'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം
വാഷിങ്ടൺ: ലോകകപ്പിൽ സ്വിറ്റ്‌സർലൻഡ് - ഖത്തർ മത്സരത്തിനിടെയുണ്ടായ പെനാൽറ്റി വിധി കടുത്ത വിവാദത്തിലേക്ക്. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചതാണ് ഫുട്ബോൾ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ (1-1) പിരിഞ്ഞു.
മത്സരത്തിന്റെ 13-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം. സ്വിസ്സ് താരം റെമോ ഫ്രുലെറിന്റെ ഗോൾശ്രമം തടയാനുള്ള ഖത്തർ ഗോൾകീപ്പർ അബുനാഡയുടെ ശ്രമം പിഴച്ചതോടെ ഫ്രുലെർ ബോക്‌സിൽ വീണു. റഫറി ഉടൻ തന്നെ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയും അബുനാഡയ്ക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. എന്നാൽ പന്ത് ബോക്‌സിലേക്ക് എത്തുമ്പോൾ സ്വിസ്സ് താരം വ്യക്തമായ ഓഫ്‌സൈഡ് പൊസിഷനിലാണെന്ന വാദവുമായി കളിവിദഗ്ധരും ആരാധകരും രംഗത്തെത്തുകയായിരുന്നു.
വിഎആർ (VAR) പരിശോധന നടന്നിട്ടും റീപ്ലേ ദൃശ്യങ്ങൾ ടിവി സ്ക്രീനിലോ സ്റ്റേഡിയത്തിലോ കാണിക്കാതിരുന്നതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. കമന്റേറ്റർമാരും ഈ നിഗൂഢത തത്സമയം ചൂണ്ടിക്കാണിച്ചിരുന്നു.
വിവാദ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവില്ലെ രംഗത്തെത്തി. ഫിഫയെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് നെവില്ലെ പ്രതികരിച്ചത്.
"എന്റെ കാഴ്ചയിൽ അത് കൃത്യമായ ഓഫ്‌സൈഡാണ്. ഫിഫയ്ക്ക് ഈ തീരുമാനത്തിൽ അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ."റീപ്ലേകൾ എന്തുകൊണ്ട് മറച്ചുവെച്ചു എന്നതിൽ ഫിഫ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദങ്ങൾക്കിടയിലും ലഭിച്ച പെനാൽറ്റി അവസരം സ്വിറ്റ്സർലൻഡ് പാഴാക്കിയില്ല. 17-ാം മിനിറ്റിൽ കിക്കെടുത്ത ബ്രീൽ എംബോളോ ഖത്തർ വല കുലുക്കി സ്വിസ് പടയ്ക്ക് ലീഡ് സമ്മാനിച്ചു. താരത്തിന്റെ കരിയറിലെ 24-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വിറ്റ്സർലൻഡ് ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. അഞ്ചാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ വെടിയുണ്ടപോലത്തെ ഷോട്ട് ഖത്തർ കീപ്പർ അബുനാഡ തട്ടിയകറ്റി. തൊട്ടുപിന്നാലെ 12-ാം മിനിറ്റിൽ റൂബൻ വാർഗാസിന്റെ ക്രോസിൽ നിന്നുള്ള മാനുവൽ അകാൻജിയുടെ വോളി പ്രകടനവും അബുനാഡയുടെ കരുത്തിന് മുന്നിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ പെനാൽറ്റി വിവാദത്തോടെ കളി ഖത്തറിന്റെ കൈകളിൽ നിന്നും വഴുതുകയായിരുന്നു. അവസാന നിമിഷങ്ങളിൽ തിരിച്ചടിച്ചാണ് ഖത്തർ സമനില പിടിച്ചത്.
Former England footballer Gary Neville has openly challenged FIFA over a controversial refereeing decision during the World Cup. Commenting on a disputed penalty and offside call, Neville expressed strong skepticism, stating that if FIFA is absolutely certain about the decision, they should publicly prove how they arrived at it. His comments have sparked widespread debate online regarding VAR and refereeing accuracy in the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."