HOME
DETAILS

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

  
June 15, 2026 | 9:23 AM

trouble is coming avaracha MVD warm private bus operators after horrific road rage incident in kottayam

 


കോട്ടയം: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ റോഡില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ കടുത്ത മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). പന്തളം-കായംകുളം റൂട്ടിലോടുന്ന 'രാഖി' എന്ന ബസിലേക്ക് 'ദുര്‍ഗ' എന്ന സ്വകാര്യ ബസ് മനഃപൂര്‍വ്വം ഇടിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചാണ് എംവിഡി രംഗത്തെത്തിയത്.

'രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ...' എന്ന കുറിപ്പോടെയാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷന് സമീപമായിരുന്നു സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഈ അപകടമുണ്ടാക്കല്‍ ശ്രമം നടന്നത്.

മുന്‍പില്‍ പോവുകയായിരുന്ന രാഖി ബസിന്റെ വശങ്ങളിലേക്ക് ദുര്‍ഗ ബസ് മനഃപൂര്‍വ്വം ചേര്‍ത്തുമുട്ടിക്കുന്നതും അതിനുശേഷം മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് പിന്നോട്ടടിച്ച് വീണ്ടും രാഖി ബസിലേക്ക് ശക്തമായി ഇടിപ്പിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നൂറനാട് പൊലിസില്‍ നല്‍കിയ പരാതിയുടെ വൈരാഗ്യം; ജീവനക്കാര്‍ക്കെതിരെ കേസ്

സംഭവത്തെ തുടര്‍ന്ന് രാഖി ബസിന്റെ ഡ്രൈവറും കരുനാഗപ്പള്ളി സ്വദേശിയുമായ പ്രേംകുമാര്‍ നല്‍കിയ പരാതിയില്‍ ദുര്‍ഗ ബസിലെ ജീവനക്കാര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ രാഖി ബസിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം മനഃപൂര്‍വ്വം അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് പൊലിസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

നേരത്തെ സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തിയതിന് ദുര്‍ഗ ബസിനെതിരെ രാഖി ബസിന്റെ ഉടമകള്‍ നൂറനാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലുള്ള മുന്‍വൈരാഗ്യമാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പ്രതികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലിസും കര്‍ശന നടപടിയുമായി മുന്നോട്ട് പോവുകയാണ്.

 

 

The Motor Vehicles Department (MVD) issued a stern warning and released a video showing a private bus ('Durga') intentionally ramming into another bus ('Rakhi') near Pandalam due to a timing dispute, prompting a police case against the errant crew.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  3 hours ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  4 hours ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  5 hours ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  5 hours ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  5 hours ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  5 hours ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  6 hours ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  7 hours ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  7 hours ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  7 hours ago