'നടപടിക്രമങ്ങള്‍ അറിയില്ലേ?; വൈദ്യുതി കണക്ഷന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍
കൊല്ലം: വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂര്‍ കെഎസ്ഇബി സബ് ഡിവിഷന്‍ എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി. തഴുത്തല സ്വദേശി നസീറിനെയാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്.
'നടപടിക്രമങ്ങള്‍ അറിയില്ലേ?' എന്ന് ചോദിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് യുവാവ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ഒരു യുവ സംരംഭകന്‍ തന്റെ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി ആറുമാസം മുമ്പ് കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് നസീര്‍ രണ്ടുതവണ കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും കണക്ഷന്‍ അനുവദിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ രഹസ്യനീക്കത്തിനൊടുവില്‍ ശനിയാഴ്ച കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് നസീറിനെ പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ മറ്റ് പരാതികള്‍ ഉണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
A KSEB Sub Division Engineer from Chathannoor was caught by Vigilance while accepting a bribe for approving an electricity connection. Naseer, a native of Thazhuthala, was arrested while taking a ₹5,000 bribe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."