ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരും; ജന്തര്‍ മന്തറില്‍ രാപകല്‍ പ്രതിഷേധവുമായി സി.ജെ.പി
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരേ ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ജെ.പി. ജന്തര്‍ മന്തറില്‍ രാവിലെ ആരംഭിച്ച പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെ അറിയിച്ചു.
രാത്രിയിലും സമരം നടത്തുന്നതിനായി അടിയന്തരമായി അനുമതി തേടി കത്ത് നല്‍കിയിരുന്നെങ്കിലും ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറുമണിക്ക് ആരംഭിച്ച് നാളെ വരെ നീളുന്ന രാപകല്‍ സമരവുമായി മുന്നോട്ട് പോകാനാണ് സി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
രാത്രിയിലും ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡി.സി.പിക്കാണ് അഭിജിത് ദീപ്‌കെ കത്ത് നല്‍കിയത്. എന്നാല്‍ രാത്രികാല സമരത്തിന് അനുമതി നിഷേധിച്ചതോടെ രാജ്യ തലസ്ഥാനത്ത് ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്.
അനുവദിച്ച സമയം അവസാനിച്ചാല്‍ പ്രതിഷേധക്കാര്‍ ഉടന്‍ സമരവേദി ഒഴിയണമെന്ന് പൊലിസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലിസിന്റെ വിലക്ക് തള്ളിക്കളഞ്ഞ അഭിജിത് ദീപ്‌കെ, യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
പോലിസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തര്‍ മന്തറില്‍ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇതിനിടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും സി.ജെ.പി അത് തള്ളിക്കളഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് ശേഷമേ ചര്‍ച്ച നടക്കൂവെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. സമരം പൂര്‍ണമായും സമാധാനപരമായി തുടരണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
The CJP has declared that the protest at Jantar Mantar will not end until Union Education Minister Dharmendra Pradhan resigns. CJP leader Abhijit Deepke said the protest that began this morning at Jantar Mantar has been extended until tomorrow morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."