സൈനിക സ്‌കൂള്‍ പ്രവേശനം; അപേക്ഷ നവംബര്‍ 30 വരെ
കഴക്കൂട്ടം: സൈനികസ്‌കൂളിലെ 2017-18 വര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോമും പ്രോസ്‌പെക്ടസും നവംബര്‍ 18 വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം ആറാം ക്ലാസുകളിലേക്ക്- 60, ഒമ്പതാം ക്ലാസിലേക്ക്- 10. ആറാംക്ലാസില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2006 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേയും ഒമ്പതാംക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേയും ജനിച്ചവരും അംഗീകാരമുള്ള സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നവരുമായിരിക്കണം. 2017 ജനുവരി എട്ടിന് പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, കഴക്കൂട്ടം സൈനിക സ്‌കൂള്‍, ലക്ഷദ്വീപിലെ കവറത്തി എന്നീ കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും. പ്രോസ്‌പെക്ടസും അപേക്ഷാഫോറവും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ ദ് പ്രിന്‍സിപ്പല്‍, സൈനിക സ്‌കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം- 695585 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍, സൈനിക് സ്‌കൂള്‍, കഴക്കൂട്ടം എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 475 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയയ്ക്കണം. പട്ടകവിഭാഗക്കാര്‍ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍ മതി. പൂരിപ്പിച്ച അപേക്ഷകള്‍ 2016 നവംബര്‍ 30നുമുമ്പായി സ്‌കൂളില്‍ ലഭിക്കണം. 2016 നവംബര്‍ 30നുശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല. വിവരങ്ങള്‍ക്ക്: ംംം.മെശിശസരെവീീഹ്ോ.ിശര.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."