കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാഫലപ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ മാര്‍ക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച ശേഷമായിരിക്കും പഖ്യാപനം നടത്തുക. സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കയിട്ടുണ്ട്.
എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും അവസരം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞതിന് പിന്നാലെയാണ് കീം പരീക്ഷാ ഫല പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."