കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു
അബുദാബി: സ്വകാര്യ സന്ദര്‍ശനത്തിന് യു.എ.യില്‍ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയില്‍ താമസിക്കുന്ന പാണത്തൂര്‍ സ്വദേശി യൂസഫ് (51) അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. സന്ദര്‍ശന വിസയില്‍ അബുദാബിയില്‍ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു.
ബേക്കല്‍ സ്വദേശിനി റംസീനയാണ് ഭാര്യ ഇസ്തിഹാന്‍, മിര്‍സാന, ഫാത്തിമ, യാസീന്‍, മുഷ്ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവര്‍ മക്കളാണ്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും
A native of Panathur near Kanhangad in Kerala died after reportedly collapsing at Abu Dhabi Airport. The deceased, who had been residing and working abroad, suffered a sudden medical emergency while at the airport. Despite efforts to provide assistance, he could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."