എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍; ഇന്ത്യന്‍ നഗരങ്ങളിലും അഭിമുഖങ്ങള്‍ | Emirates Recruitment
ഏഷ്യ, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലായി വിപുലമായ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് തുടക്കമിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍ (emirates airlines). എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് സാങ്കേതിക വിദഗ്ധരെയും എന്‍ജിനീയര്‍മാരെയും കണ്ടെത്താനാണ് പുതിയ നിയമന കാംപയിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നേരിട്ടുള്ള അഭിമുഖങ്ങള്‍ നടക്കും.
ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളിലാണ് റിക്രൂട്ട്‌മെന്റ് സെഷനുകള്‍ സംഘടിപ്പിക്കുന്നത്. നിലവില്‍ എമിറേറ്റ്‌സിന്റെ ദുബൈയിലെ ഓഫീസുകളിലും വിദേശത്തുള്ള കേന്ദ്രങ്ങളിലും നിരവധി ഒഴിവുകളുണ്ട്.
ഇന്ത്യയിലെ അഭിമുഖ തീയതികള്‍
ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ അഭിമുഖങ്ങള്‍ നടക്കും:
- * മുംബൈ: ജൂലൈ 21, 22 (ലൈസന്‍സ്ഡ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍), ഓഗസ്റ്റ് 4, 5 (ലൈസന്‍സ്ഡ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ ക്യാബിന്‍ മെയിന്റനന്‍സ്)
* ന്യൂഡല്‍ഹി: ജൂലൈ 24, 25 (ലൈസന്‍സ്ഡ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍)
* ചെന്നൈ: ഓഗസ്റ്റ് 18 (വെയര്‍ഹൗസ് & ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ്)
* അഹമ്മദാബാദ്: ഓഗസ്റ്റ് 24 (വെയര്‍ഹൗസ് & ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ്)
ഒഴിവുള്ള പ്രധാന തസ്തികകള്‍
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, ലൈസന്‍സ്ഡ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍, സീനിയര്‍ മെക്കാനിക്, വര്‍ക്ക്‌ഷോപ്പ് ക്യാബിന്‍ ടെക്‌നീഷ്യന്‍, വെയര്‍ഹൗസ് & ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ് തുടങ്ങി എഞ്ചിനീയറിംഗ് മേഖലയിലെ വിവിധ തസ്തികകളിലാണ് നിയമനം നടക്കുക. ദുബൈക്ക് പുറമെ ലണ്ടന്‍, ഇസ്താംബൂള്‍, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളിലും ഒഴിവുകളുണ്ട്.
ദുബൈയിലെ അവസരങ്ങള്‍
ദുബൈയിലെ ആസ്ഥാനത്ത് മെയിന്റനന്‍സ്, പ്രൊക്യുര്‍മെന്റ്, ടെക്‌നിക്കല്‍ ട്രെയിനിംഗ് വിഭാഗങ്ങളിലായി 16ഓളം പുതിയ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
- * ലീഡ് എയര്‍ക്രാഫ്റ്റ് മെക്കാനിക്
* വാറന്റി ഓഫീസര്‍
* വര്‍ക്ക്‌ഷോപ്പ് മെയിന്റനന്‍സ് എഞ്ചിനീയര്‍
* പ്രൊക്യുര്‍മെന്റ് മാനേജര്‍ (എയര്‍ക്രാഫ്റ്റ്)
* എഞ്ചിനീയറിംഗ് ടൈപ്പ് ഇന്‍സ്ട്രക്ടര്‍ (ബി1)
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സിന്റെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. യോഗ്യതയുള്ളവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും. ജോലിയിലെ ഉത്തരവാദിത്തങ്ങള്‍, ആനുകൂല്യങ്ങള്‍, കരിയര്‍ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയെക്കുറിച്ച് അഭിമുഖ വേളയില്‍ വിശദീകരണം ലഭിക്കും.
2025, 26 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം കൈവരിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ്, ജീവനക്കാര്‍ക്കായി 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിപുലമായ നിയമന നടപടികള്‍ കമ്പനി ആരംഭിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കും എമിറേറ്റ്‌സ് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Link: https://www.emiratesgroupcareers.com/
English Summary: Emirates is launching a major international recruitment campaign for its engineering division, seeking skilled aviation professionals to fill roles across Asia, Europe, and the UAE. In-person interviews are scheduled throughout July and August 2026 in cities including Mumbai, New Delhi, Chennai, Ahmedabad, Colombo, Kuala Lumpur, Bangkok, London, Istanbul, and Hong Kong.
Vacancies include Aircraft Technicians, Licensed Aircraft Engineers, Senior Mechanics, Workshop Cabin Technicians, Warehouse & Logistics Assistants, and specialized Engineering Support roles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."