HOME
DETAILS

ഖത്തര്‍ റാസ് ലഫാനിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശിയും

  
June 23, 2026 | 10:06 AM

qatar-ras-laffan-explosion-kozhikode-native-among-dead

ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കോഴിക്കോട് നാദാപുരം സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍(30) ആണ് മരിച്ചത്. 

കൊല്ലപ്പെട്ടവരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണുള്ളതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 

ഞായറാഴ്ച രാത്രി 10.30നാണ് ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക പ്ലാന്റില്‍ സ്‌ഫോടനം നടന്നത്. വിവിധ രാജ്യക്കാരായ 66 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഖത്തര്‍ ഊര്‍ജ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

ബര്‍സാനിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ ഭാഗമായ ആഭ്യന്തര വാതക വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് സ്‌ഫോടനമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അപടകത്തിനു പിന്നാലെ അടിയന്തര പ്രതികരണ സേനകളും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയാണിത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായി. പത്ത് കിലോമീറ്റര്‍ അകലെനിന്നു പോലും ആകാശത്തേക്ക് ഉയരുന്ന പുകയും അഗ്‌നിജ്വാലകളും ദൃശ്യമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ ആക്രമണത്തില്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്ലാന്റ് അറ്റകുറ്റപ്പണിക്കു ശേഷം പുനരാരംഭിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. 2025 ഡിസംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നുവെന്നാണ് കമ്പനി പറയുന്നത്.

 

A native of Kozhikode, Kerala, was among those killed in an explosion reported in Ras Laffan, Qatar. The incident occurred at an industrial facility in the region, prompting an emergency response and an investigation into the cause of the blast.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  an hour ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  2 hours ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  2 hours ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  2 hours ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  2 hours ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  3 hours ago
No Image

ലഹരിക്കിടെ പിഞ്ചുകുഞ്ഞിനെ വായുവിലേക്കെറിഞ്ഞ് 'അഭ്യാസം'; യുവാവിനെ പിടികൂടി പൊലിസിന് കൈമാറി

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  3 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; പ്രസവ ശേഷം അയണ്‍ ഗുണികക്ക് പകരം 24 ദിവസം കഴിച്ചത് പ്രമേഹ ഗുളിക 

Kerala
  •  3 hours ago

No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  6 hours ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 hours ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  7 hours ago