HOME
DETAILS

ഹിജ്‌റ് ഇസ്മാഈലിൽ പ്രവേശിക്കാൻ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയക്രമം: സഊദി അധികൃതർ മാർഗനിർദേശങ്ങൾ പുറത്തിറക്കി

  
Web Desk
June 23, 2026 | 6:49 AM

separate time schedule for visiting the Hijr Ismail

റിയാദ് : മക്കയിലെ മസ്ജിദുൽ ഹറാമിലുള്ള ഹിജ്‌റ് ഇസ്മാഈലിൽ (ഹതീം) പ്രവേശിക്കുന്നതിന് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. സഊദിയിലെ ഇരു ഹറം കാര്യാലയങ്ങളുടെ ചുമതലയുള്ള അതോറിറ്റിയാണ് തീർത്ഥാടകരുടെ സൗകര്യാർത്ഥം ഈ ക്രമീകരണം നടപ്പിലാക്കിയത്.

ഇതനുസരിച്ച്, ഹിജ്‌റ് ഇസ്മാഈലിൽ പ്രവേശിക്കുന്ന ഓരോ സന്ദർശകനും പരമാവധി പത്ത് മിനിറ്റ് വരെയാണ് അവിടെ ചിലവഴിക്കാൻ അനുവദിക്കുന്നത്. സന്ദർശകർക്കായി നിശ്ചയിച്ചിട്ടുള്ള പ്രവേശന സമയക്രമം താഴെ പറയുന്നതാണ്:

* പുരുഷന്മാർ: രാവിലെ എട്ട് മുതൽ പതിനൊന്ന് വരെ.

* സ്ത്രീകൾ: രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെ.

തീർത്ഥാടകർക്ക് തിക്കും തിരക്കുമില്ലാതെ പ്രാർത്ഥന നിർവഹിക്കുന്നതിനും, ഈ പുണ്യസ്ഥലത്ത് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് അധികൃതർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള സമയക്രമവും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ തീർത്ഥാടകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

English Summary: To manage crowds and ensure a smooth experience for pilgrims, Saudi authorities have introduced a separate time schedule for visiting the Hijr Ismail (Hateem) at Masjid al-Haram in Makkah. Each visitor is permitted to stay in the area for a maximum of 10 minutes. According to the designated timings, men can visit from 8:00 AM to 11:00 AM, while women are allowed entry from 8:00 PM to 2:00 AM. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a day ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a day ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a day ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a day ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a day ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  a day ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  a day ago