HOME
DETAILS

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; പ്രസവ ശേഷം അയണ്‍ ഗുണികക്ക് പകരം 24 ദിവസം കഴിച്ചത് പ്രമേഹ ഗുളിക 

  
June 23, 2026 | 9:40 AM

Serious lapse at Kottayam Medical College Diabetes pills were taken for 24 days instead of iron supplements after delivery

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച. ആശുപത്രി ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്നാണ് പരാതി. പ്രസവശേഷം നല്‍കേണ്ട അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹ രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. സംഭവത്തില്‍ വൈക്കം സ്വദേശികളായ ദമ്പതികള്‍ ആശുപത്രി സൂപ്രണ്ടിനും പൊലിസിനും പരാതി നല്‍കി.

വൈക്കം സ്വദേശിനിയായ ഷൈനിയാണ് മെഡിക്കല്‍ കോളജിന്റെ അനാസ്ഥയ്ക്ക് ഇരയായത്. മെയ് 10നാണ് ഷൈനി പ്രസവിച്ചത്. തുടര്‍ന്ന് മെയ് 22ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പ്രസവശേഷം കഴിക്കേണ്ട അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള ഗുളികകളാണ് ലഭിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

മരുന്ന് മാറിക്കിട്ടിയ വിവരം അറിയാതെ 24 ദിവസത്തോളം ഷൈനി ഗുളികകള്‍ കഴിച്ചു. ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മരുന്ന് മാറി നല്‍കിയ വിവരം തിരിച്ചറിഞ്ഞത്. ഇതോടെയാണ് മെഡിക്കല്‍ കോളജിലെ ഗുരുതര വീഴ്ച പുറത്തറിഞ്ഞത്.

സംഭവത്തില്‍ ഷൈനിയുടെ ഭര്‍ത്താവ് സനീഷ് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗര്‍ പൊലിസിലും പരാതി നല്‍കി. തങ്ങള്‍ക്ക് സംഭവിച്ച ദുരനുഭവം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു.

നീതി ലഭിക്കുന്നതുവരെ നിയമപരമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷമാകും തുടര്‍നടപടികളെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

The complaint is that the wrong medicine was given from the hospital pharmacy. Instead of iron tablets meant to be given after childbirth, medication for diabetes was dispensed. A couple from Vaikom has filed complaints with the hospital superintendent and the police regarding the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  3 hours ago
No Image

പ്രണയബന്ധം എതിര്‍ത്തു; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതി

National
  •  3 hours ago
No Image

നീറ്റ് തമിഴ്‌നാട് വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതി; ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

National
  •  4 hours ago
No Image

വൈദ്യുതി നിയന്ത്രണം അനിവാര്യം, ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി

Kerala
  •  4 hours ago
No Image

കൊളസ്‌ട്രോള്‍ പേടിയില്‍ മുട്ടയെ പടിക്കു പുറത്താക്കേണ്ടതുണ്ടോ? അറിയാം ഈ സുപ്പര്‍ഫുഡിന്റെ ആരോഗ്യവഴികള്‍

Kerala
  •  5 hours ago
No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  5 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  5 hours ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  5 hours ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  6 hours ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  6 hours ago


No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 hours ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  7 hours ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  8 hours ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  8 hours ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  9 hours ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  9 hours ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  9 hours ago