തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു
തൃശൂര്‍: ആളൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപ്പറമ്പില്‍ ജൂവിന്‍ രാജു (16) ആണ് മരിച്ചത്. ജുവിനും, സുഹൃത്ത് അനന്തകൃഷ്ണനും സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറിനാണ് പൊലിസ് ജീപ്പിടിച്ചത്.
ജൂണ്‍ 15ന് രാവിലെ 11.30 ഓടെയാണ് അപകടം. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജുവിന്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സുഹൃത്തായ അനന്തകൃഷ്ണന്‍ (18) എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ തൃശൂര്‍ റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പൊലിസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് നിര്‍ബന്ധമില്ലാത്ത വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറിലായിരുന്നു വിദ്യാര്‍ഥികളുടെ യാത്ര. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
16-year-old boy who was undergoing treatment after being critically injured in a collision with a police jeep at aloor has died.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."