പ്രായോഗിക പരീക്ഷ (സ്വിമ്മിങ് ടെസ്റ്റ് ) 23ന്
കോഴിക്കോട്: ജില്ലയില്‍ എന്‍.സി.സി വകുപ്പില്‍ ബോട്ട് കീപ്പര്‍ (വിമുക്ത ഭടന്മാര് - ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര് എന്നിവരില്‍ നിന്നു മാത്രം) കാറ്റഗറി നമ്പര്‍-44714 തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രായോഗിക പരീക്ഷ (സ്വിമ്മിങ് ടെസ്റ്റ് ) 23ന് രാവിലെ ഒന്‍പതിന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട എം.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്വിമ്മിങ് പൂളില്‍ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേനയും വ്യക്തിഗത മെമ്മോ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് അഡ്മിഷന് ടിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പരിചയ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ 19നകം കമ്മിഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."