HOME
DETAILS

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  
Web Desk
June 28, 2026 | 4:44 AM

venezuela earthquake death toll rises above 1430 as rescue efforts continue

കാരക്കസ്: വെനസ്വേലയെ തകര്‍ത്തെറിഞ്ഞ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1430 കടന്നു. അരലക്ഷത്തിലധികം (51,000) ആളുകളെയാണ് കാണാതായിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം 72 മണിക്കൂര്‍ പിന്നിട്ടു. ഇനിയാരെയെങ്കിലും ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. 

ബുധനാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2ഉം 7.5ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നത്. ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത് ലാ ഗ്വെയ്റ തീരപ്രദേശത്തെയും തലസ്ഥാനമായ കാരക്കാസിനെയുമാണ്. സര്‍ക്കാര്‍ രക്ഷാസേനയുടെ അപര്യാപ്തത മൂലം പ്രദേശവാസികള്‍ തന്നെയാണ് പലയിടത്തും കോണ്‍ക്രീറ്റ് പാളികള്‍ക്കും അവശിഷ്ടങ്ങള്‍ക്കുമിടയില്‍ തെരച്ചില്‍ നടത്തുന്നത്. രക്ഷആപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ അപര്യാപ്തതയും അനുഭവപ്പെടുന്നുണ്ട്. ഗതാഗതക്കുരുക്കും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ദുരന്തബാധിത മേഖലയിലേക്കുള്ള പ്രവേശനം അധികൃതര്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. 3300ലധികം ആളുകള്‍ക്ക് പരുക്കേറ്റതായും 243 പേരെ രക്ഷപ്പെടുത്തിയതായുമാണ് ഔദ്യോഗിക കണക്ക്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 1600ഓളം വിദഗ്ധര്‍  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെനസ്വേലയില്‍ എത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കുന്നുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള കൂടുതല്‍ സാമഗ്രികള്‍ എത്തിക്കുന്നതിനായി സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തകര്‍ന്ന റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തുറന്നിട്ടുണ്ട്.

വാര്‍ത്താവിനിമയ ബന്ധങ്ങളും ഇന്റര്‍നെറ്റും താറുമാറായതും പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍  രാജ്യത്തെ 6.7 ദശലക്ഷത്തോളം ആളുകളെയാണ് ഭൂചലനം ബാധിച്ചിരിക്കുന്നതെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ റിപ്പോര്‍ട്ട്. 4.7 മുതല്‍ 8.7 ബില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ശനിയാഴ്ചയും തുടര്‍ചലനം അനുഭവപ്പെട്ടിരുന്നു. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇത്  ജനങ്ങളില്‍ വീണ്ടും ഭീതി നിറച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങാന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

venezuela struggles after powerful twin earthquakes killed more than 1430 people and left over 51000 missing as rescue teams continue search operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  4 hours ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  5 hours ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  5 hours ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  5 hours ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  5 hours ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  5 hours ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  6 hours ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  6 hours ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  7 hours ago