HOME
DETAILS

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

  
June 28, 2026 | 5:40 AM

US says no Casualties in Iranian Attacks on Bahrain and Kuwait

മനാമ/ കുവൈത്ത് സിറ്റി: ബഹ്‌റൈനിലും കുവൈത്തിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആള്‍നാശമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെട്ടു. സാഹചര്യം ഇപ്പോഴും സങ്കീര്‍ണ്ണമാണെങ്കിലും, ബഹ്‌റൈനിലും കുവൈത്തിലുമുള്ള അമേരിക്കന്‍ കേന്ദ്രങ്ങളില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ ഉണ്ടായിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
കുവൈത്തിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒന്നിലധികം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്‌റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നത് മേഖലയിലെ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ അടുത്തിടെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായി കുവൈത്തിലെ അലി അല്‍ സലീം എയര്‍ ബേസ്, ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്‌ലീറ്റ് ആസ്ഥാനം എന്നിവ ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന്, അമേരിക്ക ഇറാനിലെ വിവിധ ലക്ഷ്യങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇറാന്‍ തിരിച്ചടി നല്‍കിയത്.

English Summary: A United States official has confirmed that no American casualties, major impacts, or significant damage to US facilities in Bahrain and Kuwait were reported following a series of missile and drone attacks by Iran. While the situation remains fluid, officials are currently assessing the impact of the strikes.
The attacks, claimed by the Islamic Revolutionary Guard Corps (IRGC), were launched in retaliation for recent American airstrikes on Iranian military sites. The IRGC alleged that it had 'destroyed eight important US military facilities' at the Ali Al Salem Air Base in Kuwait and the US Fifth Fleet headquarters in Bahrain, and warned that any further 'enemy aggression' would be met with a 'crushing response'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  3 hours ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  4 hours ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  4 hours ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  5 hours ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  5 hours ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  5 hours ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  6 hours ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  6 hours ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  6 hours ago