ഇന്ന് മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഫീസ്; അപേക്ഷ, പുതുക്കല്‍, തത്കാല്‍ സേവനങ്ങള്‍ക്കെല്ലാം വര്‍ധനവ്; അറിഞ്ഞിരിക്കാം നിരക്കുകള്‍
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം (MEA) പുതുക്കിയ ഫീസ് ഘടന നിലവിൽ വരുത്തിയതോടെ 2026 ജൂലൈ 1 മുതൽ പാസ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ പാസ്‌പോർട്ട് അപേക്ഷ, പുതുക്കൽ, തത്കാൽ സേവനം, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടിന് പകരം പുതിയത് ലഭിക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) തുടങ്ങി വിവിധ സേവനങ്ങൾക്കാണ് പുതിയ ഫീസ് ബാധകമാകുന്നത്. ഇന്ത്യയിലും വിദേശത്തെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും സമർപ്പിക്കുന്ന അപേക്ഷകൾക്കും പുതിയ നിരക്കുകൾ ബാധകമാണ്.
പുതിയ ഫീസ് ഇങ്ങനെ
മുതിർന്നവർക്കുള്ള സാധാരണ പാസ്‌പോർട്ട്
-
36 പേജുള്ള പുതിയ/പുതുക്കിയ പാസ്‌പോർട്ട്: ₹1,500ൽ നിന്ന് ₹2,500 ആയി
-
60 പേജുള്ള പാസ്‌പോർട്ട്: ₹2,000ൽ നിന്ന് ₹3,500 ആയി
തത്കാൽ സേവനം
-
36 പേജുള്ള പാസ്‌പോർട്ട്: ₹3,500ൽ നിന്ന് ₹5,000 ആയി
-
60 പേജുള്ള പാസ്‌പോർട്ട്: ₹4,000ൽ നിന്ന് ₹6,000 ആയി
നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടിന് പകരം
-
36 പേജുള്ള പാസ്‌പോർട്ട്: ₹3,000ൽ നിന്ന് ₹5,000 ആയി
-
60 പേജുള്ള പാസ്‌പോർട്ട്: ₹3,500ൽ നിന്ന് ₹6,000 ആയി
-
60 പേജുള്ള തത്കാൽ പാസ്‌പോർട്ട്: ₹5,500ൽ നിന്ന് ₹8,500 ആയി
കുട്ടികൾക്കും വർധന
18 വയസ്സിൽ താഴെയുള്ളവർക്കുള്ള പാസ്‌പോർട്ട് സേവനങ്ങൾക്കും പുതിയ നിരക്കുകൾ നിലവിൽ വന്നു.
-
36 പേജുള്ള സാധാരണ പാസ്‌പോർട്ട്: ₹1,000ൽ നിന്ന് ₹1,750 ആയി
-
തത്കാൽ പാസ്‌പോർട്ട്: ₹3,000ൽ നിന്ന് ₹4,250 ആയി
-
നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടിന് പകരം (സാധാരണ): ₹4,250
-
തത്കാൽ വിഭാഗത്തിൽ പകരം പാസ്‌പോർട്ട്: ₹6,750
PCC ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വർധന
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സർണ്ടർ സർട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോർട്ട് അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള ഫീസ് ₹500ൽ നിന്ന് ₹750 ആയി ഉയർത്തി.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക്
വിദേശത്തെ ഇന്ത്യൻ എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് ഘടനയാണ് നിലവിൽ വന്നിരിക്കുന്നത്. ഉദാഹരണത്തിന്, വിദേശത്ത് നിന്ന് 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 125 ഡോളറും, തത്കാൽ വിഭാഗത്തിൽ 250 ഡോളറും ഫീസ് ഈടാക്കും.
ഇളവ് തുടരും
എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷയിൽ 10 ശതമാനം ഫീസ് ഇളവ് തുടരും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള (Reissue) അപേക്ഷകൾക്ക് ഈ ഇളവ് ലഭിക്കില്ല.
English Sumamry:
India's revised passport fee structure came into effect on July 1, 2026, following a notification by the Ministry of External Affairs (MEA). The new charges apply to fresh passport applications, renewals, Tatkaal services, replacement of lost or damaged passports, Police Clearance Certificates (PCC), and other passport-related services in India and at Indian missions abroad. The fee for a standard 36-page adult passport has increased from ₹1,500 to ₹2,500, while Tatkaal, 60-page passports, and replacement services have also become costlier. Passport fees for minors have been revised upward as well, and the PCC fee has been increased from ₹500 to ₹750. A 10% discount on fresh passport applications will continue for children below eight years of age and senior citizens above 60, but not for passport reissues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."