HOME
DETAILS

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

  
July 03, 2026 | 3:42 AM

kochi drug bust two arrested with MDMA in cheranalloor techies doctors and film professionals among clients

 


കൊച്ചി: ഐടി പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ കേന്ദ്രീകരിച്ച് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി. ചേരാനല്ലൂര്‍ ഇടയനത്ത് മാതിരപ്പിള്ളി സ്വദേശി അമല്‍ ഷെന്‍സണ്‍ (33), വടക്കേക്കര പാല്യത്തുരുത്ത് സ്വദേശി അഭിജിത്ത് (25) എന്നിവരെയാണ് ചേരാനല്ലൂര്‍ പൊലിസും കൊച്ചി സിറ്റി ഡാന്‍സാഫ് (DANSAF) സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇടപ്പള്ളി നോര്‍ത്ത് പോയ്കാരോഡിലെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 14.63 ഗ്രാം എംഡിഎംഎ (MDMA) പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടില്‍ മെഡിക്കല്‍ മേഖലയിലുള്ളവരും ടെക്കികളും സിനിമാ മേഖലയിലുള്ളവരും പതിവായി വരാറുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങിയിരുന്ന ഉപഭോക്താക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.

പിടിയിലായ അമല്‍ ജോര്‍ജ് മുന്‍പും രണ്ട് തവണ എംഡിഎംഎ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്ന എറണാകുളം സ്വദേശിയായ പ്രധാന കണ്ണിക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മറ്റൊരു സംഭവത്തില്‍, 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയുടെ ഭാഗമായി പാലക്കാട് മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം 7.5 ഗ്രാം എംഡിഎംഎയുമായി കാരാകുറുശ്ശി സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Two youths were arrested in Kochi's Cheranalloor with 14.63 grams of MDMA for operating a drug racket from a rented house targeting doctors, techies, and film industry professionals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  3 hours ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  3 hours ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  3 hours ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  4 hours ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  4 hours ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  4 hours ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  4 hours ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  4 hours ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  5 hours ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  5 hours ago