HOME
DETAILS

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

  
July 03, 2026 | 5:42 AM

Huge Scam Suspected at Kannur University Artifacts Missing Just a Month After Art Gallery Inauguration

 


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആര്‍ട്ട് ഗാലറിയിലും കൈത്തറി മ്യൂസിയത്തിലും വന്‍ ക്രമക്കേട് നടന്നതായി ആരോപണം. ജൂണ്‍ ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് പിന്നാലെ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മിക്ക പുരാവസ്തുക്കളും അപൂര്‍വ്വ വസ്തുക്കളും കാണാതായിരിക്കുകയാണ്. നിലവില്‍ തെയ്യത്തിന്റെ ഒരു രൂപം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. കൂടാതെ, ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകം പോലും ഇളക്കിമാറ്റിയ നിലയിലാണ്.

ഫോക്‌ലോര്‍ അക്കാദമിയുമായി സഹകരിച്ച് സര്‍വകലാശാലയുടെ താവക്കര ക്യാമ്പസിലെ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് ആര്‍ട്ട് ഗാലറിയും മ്യൂസിയവും സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതോടെ ഇവിടുത്തെ സാധനങ്ങളെല്ലാം അപ്രത്യക്ഷമായത് വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിന് വേണ്ടി മാത്രം താല്‍ക്കാലികമായി ഒരുക്കിയതാണോ ഇതെന്ന സംശയമാണ് ഉയരുന്നത്.

അതേസമയം, ആര്‍ട്ട് ഗാലറിയിലും മ്യൂസിയത്തിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാലാണ് വസ്തുക്കള്‍ മാറ്റിയതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം എന്ത് നവീകരണമാണ് ഇവിടെ നടത്താനുള്ളതെന്ന ചോദ്യവുമായി വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

 

A major scam is suspected at Kannur University as most artifacts from the newly inaugurated art gallery and handloom museum have gone missing within a month of its opening.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  4 hours ago
No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  5 hours ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  5 hours ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  5 hours ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  5 hours ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  6 hours ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  6 hours ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  6 hours ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  6 hours ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  6 hours ago