HOME
DETAILS

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

  
July 05, 2026 | 9:00 AM

Kasaragod included in the list of potential sites for AIIMS citizens collective receives assurances from the Chief Minister and the Health Minister

കാസര്‍കോട്: എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടിനെയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടിന് ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ് ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങളും ജനകീയ കൂട്ടായ്മയും.

ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ശക്തമായി ഉയര്‍ന്നുവരുന്നതാണ്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ലെന്നാണ് കൂട്ടായ്മയുടെ ആരോപണം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കാസര്‍കോടിനെയും എയിംസ് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് ജനകീയ കൂട്ടായ്മ അറിയിച്ചു. ജില്ലയിലെ പെരിയയെ ഉള്‍പ്പെടുത്തി പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാരിന് കൈമാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും കൂട്ടായ്മ വ്യക്തമാക്കി.

എയിംസ് കാസര്‍കോടിന് അനുവദിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും പൊതുസമൂഹവും ഒരുമിച്ച് സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലയുടെ ആരോഗ്യരംഗം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണാന്‍ എയിംസ് നിര്‍ണായകമാകുമെന്നും, വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകുമെന്നും കൂട്ടായ്മ പ്രത്യാശ പ്രകടിപ്പിച്ചു.

The AIIMS Kasaragod Janakeeya Koottayma said they have received assurance from the Chief Minister and the Health Minister that Kasaragod will also be included in the list of places being considered for AIIMS.People of the district and the Janakeeya Koottayma are holding out strong hope that Kasaragod, which lags behind in healthcare, will get AIIMS as a high-level treatment center.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  4 hours ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 hours ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  4 hours ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  5 hours ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  5 hours ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  6 hours ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  6 hours ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  7 hours ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  7 hours ago