HOME
DETAILS

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

  
July 07, 2026 | 9:11 AM

An order to remove the soil was issued on June 20 but the contractors failed to comply Chief Minister

മേപ്പാടി/വയനാട്: വയനാട് മേപ്പാടി തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുരങ്കപാത നിര്‍മാണം നടക്കുന്ന മേഖലയിലെ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ കരാറുകാരോട് നിര്‍ദേശിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ വകുപ്പ് ചെയര്‍മാനും വയനാട് ജില്ലാ കളക്ടറും ജൂണ്‍ 20ന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നിര്‍ദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മീനങ്ങാടിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള രക്ഷാസംഘവും ഉടന്‍ സ്ഥലത്തെത്തും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രദേശത്ത് ഇതുവരെ 225 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും എട്ട് എസ്‌കലേറ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പ്രവര്‍ത്തനങ്ങളും പരമാവധി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടി തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്നിന്റെ വലിയ ഭാഗം ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും മണ്ണിനടിയിലായതായി സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആറുപേര്‍ മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.

Chief Minister V.D. Satheesan said that rescue operations are progressing rapidly following the landslide near Meenakshi Bridge in the Meppadi tunnel construction area, Wayanad.He confirmed that two people have died in the accident and seven people are missing. The Chief Minister also stated that seven people are currently undergoing treatment in hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  3 hours ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  3 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  4 hours ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  4 hours ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  5 hours ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  5 hours ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: മരണം നാലായി; ഒരാളുടെ നില ഗുരുതരം

Kerala
  •  5 hours ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  6 hours ago