HOME
DETAILS

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

  
July 08, 2026 | 6:12 AM

Denied Pension Over e-KYC Delay Elderly Man Dies Without Treatment Family Protests with Dead Body Outside Jharkhand Bank

 


റാഞ്ചി: ബാങ്കിലെ ഇകെവൈസി (e-KYC) നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് സ്വന്തം അക്കൗണ്ടിലെ പെന്‍ഷന്‍ തുക പിന്‍വലിക്കാനാവാതെ 75കാരനായ വയോധികന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലുള്ള 'ഝാര്‍ഖണ്ഡ് ഗ്രാമീണ്‍ ബാങ്കിന്റെ' ബര്‍ഗഡ് ശാഖയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

 രത്തന്‍ ലക്ര എന്ന വയോധികന്‍ മരണപ്പെട്ടതോടെ, രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മൃതദേഹം ബാങ്ക് കവാടത്തില്‍ കിടത്തിയ അവര്‍, വയോധികനെ ബാങ്ക് വളപ്പില്‍ തന്നെ അടക്കം ചെയ്യുമെന്ന് നിലപാടെടുത്തു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ജനരോഷം ശക്തമാവുകയും ചെയ്തതോടെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗര്‍വ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് (ഡിസി) മുഖ്യമന്ത്രി ഉത്തരവ് നല്‍കി.

മൂന്ന് മാസത്തെ അലച്ചില്‍; ഒടുവില്‍ പ്യൂണിനെക്കൊണ്ട് ഇറക്കിവിട്ടു

ഗുരുതരമായ രോഗബാധിതനായിരുന്ന രത്തന്‍ ലക്രയ്ക്ക് അടിയന്തര ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നിരുന്നു. ഇതിനായി അക്കൗണ്ടിലുള്ള പെന്‍ഷന്‍ പണം പിന്‍വലിക്കാന്‍ സമീപിച്ചപ്പോഴാണ് കെവൈസി പുതുക്കാത്തതാണ് തടസ്സമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇതിനായി വയോധികനെ ബാങ്ക് അധികൃതര്‍ നിരന്തരം നടത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവില്‍ റീജിയണല്‍ മാനേജരുടെ നിര്‍ദേശപ്രകാരം കടുത്ത രോഗബാധിതനായ രത്തന്‍ ലക്രയെ കുടുംബാംഗങ്ങള്‍ നേരിട്ട് ബാങ്കിലെത്തിക്കുകയായിരുന്നു.

'അസുഖബാധിതനായ അച്ഛനെ ഓട്ടോയിലാണ് ബാങ്കിലെത്തിച്ചത്. വണ്ടിയില്‍ വന്ന് അച്ഛനെ നേരിട്ട് കണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ മാനേജരോട് കെഞ്ചിയെങ്കിലും അദ്ദേഹം തയ്യാറായില്ല. എന്ന് തന്നെയുമല്ല, പ്യൂണിനെക്കൊണ്ട് ഞങ്ങളെ ബാങ്കില്‍ നിന്ന് വലിച്ച് പുറത്താക്കുകയാണ് ചെയ്തത്,' എന്ന് രത്തന്‍ ലക്രയുടെ മരുമകള്‍ ഫൂല്‍മണി ലക്ര കണ്ണീരോടെ പറഞ്ഞു. പണമില്ലാതെ ചികിത്സ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രത്തന്‍ ലക്ര മരണത്തിന് കീഴടങ്ങിയത്.

ന്യായീകരണവുമായി ബാങ്ക്; അന്വേഷണവുമായി ജില്ലാ ഭരണകൂടം

അതേസമയം തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബാങ്ക് അധികൃതര്‍ നിഷേധിച്ചു. കെവൈസി നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നുവെന്നും പിന്നീട് പണം പിന്‍വലിക്കാന്‍ കുടുംബാംഗങ്ങള്‍ ആരും ബാങ്കിലേക്ക് വരാതിരുന്നതിനാലാണ് തുക കൈമാറാന്‍ കഴിയാഞ്ഞത് എന്നുമാണ് ബാങ്കിന്റെ വിശദീകരണം. കെവൈസി എന്തുകൊണ്ട് വൈകിപ്പിച്ചു എന്ന ചോദ്യത്തിന്, താന്‍ ഈ ബ്രാഞ്ചില്‍ പുതിയതാണെന്നും മുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് അവിടുത്തെ കാഷ്യര്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍വ ജില്ലാ ഭരണകൂടം അതിവേഗം നടപടികളിലേക്ക് കടന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും ലീഡ് ഡിസ്ട്രിക്റ്റ് മാനേജരോടും വിശദമായ അന്വേഷണം നടത്താന്‍ ഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നിയമനടപടി ഉണ്ടാകുമെന്നും ദുരിതത്തിലായ കുടുംബത്തിന് ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

A 75-year-old bedridden man in Jharkhand's Garhwa district died without medical treatment after being unable to withdraw his pension due to a three-month delay in e-KYC verification, sparking massive protests by his family outside the rural bank.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  3 hours ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  3 hours ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  4 hours ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  4 hours ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  4 hours ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  4 hours ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  5 hours ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  5 hours ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  5 hours ago