കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍
റായ്ഗഡ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തുപെയ്യുകയാണ്. ഇതിനിടെ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കുത്തിയൊലിച്ചുവരുന്ന പുഴയിലൂടെ ചുവന്ന ഗ്യാസ് കുറ്റികള്‍ ഒഴുകിനിങ്ങുന്ന ഒരു വീഡിയോ.
റായ്ഗഡിലെ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റില്‍ കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മുവ്വായിരത്തോളം വരുന്ന സിലിണ്ടറുകള്‍ പാതല്‍ഗംഗ പുഴയിലേക്ക് ഒഴുകിയെത്തിയത്.
ശക്തമായ മഴയില്‍ പ്ലാന്റിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് ഇത്രയും സിലിണ്ടറുകള്‍ നദിയിലേക്ക് ഒഴുകിയെത്തിയത്. ഒഴുകിയെത്തുന്ന സിലിണ്ടറുകള്‍ ഒരു പാലത്തില്‍ നിന്ന് എത്തിപ്പിടിക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം.
സുരക്ഷാകാരണങ്ങളാല്‍, ഈ സിലിണ്ടറുകള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നും എത്രയും വേഗം ഇവ ഭരണകൂടത്തെ തിരികെയേല്‍പ്പിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നും എത്ര സിലിണ്ടറുകള്‍ തിരികെ ലഭിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.
Heavy rainfall in Maharashtra led to flooding at an LPG plant, resulting in nearly 3,000 gas cylinders being swept away by overflowing floodwaters. The incident raised safety concerns as authorities launched efforts to locate and recover the cylinders while monitoring potential risks. Officials are assessing the damage and investigating the circumstances surrounding the incident amid ongoing heavy rains in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."