HOME
DETAILS

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

  
Web Desk
July 11, 2026 | 5:10 AM

international arts festival qatar

പാലക്കാട് : ഈ മാസം 15 മുതൽ 18 വരെ ന്യൂദൽഹിയിലെ  ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ വിഷ്വൽ ആർട്‌സ് ഗാലറിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവലിൽ ഖത്തർ പ്രതിനിധിയായി മലയാളി യുവതി പങ്കെടുക്കും. ഗാലറി ശ്രീ ആർട്‌സ് നേതൃത്വം നൽകുന്ന ആർട്‌സ് ഫെസ്റ്റിൽ ജിതേന്ദ്ര പദം ജെയിൻ ആണ് ക്യൂറേറ്റർ. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കാലിഗ്രാഫി ആർട്ടിസ്റ്റ് ഫാരിഷ ആരിഫാണ് ഇന്ത്യയിൽ ഖത്തറിനുവേണ്ടി ആർട്‌സ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 14 വർഷമായി ദോഹയിൽ താമസിക്കുന്ന ഫാരിഷ നിരവധി അന്താരാഷ്ട്ര ആർട്‌സ് ഫെസ്റ്റുകളിൽ പങ്കെടുക്കുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 

ഇത്തരത്തിൽ ന്യൂദൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ആർട്‌സ് ഫെസ്റ്റിനായി നടന്ന സെലക്ഷനിലാണ് ഖത്തർ പ്രതിനിധിയായി ഫെസ്റ്റിൽ മാറ്റുരയ്ക്കാനായി ഫാരിഷയെ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിൽ തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് ഖത്തറിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന സാഹചര്യം വന്നത്. പ്രൊഫഷണലായി അറബിയിലും, ഇംഗ്ലീഷ് കാലിഗ്രാഫിയിലും വിവിധ സ്‌ക്രിപ്റ്റുകൾ ഉപയോഗിച്ച് ഫാരിഷ ചെയ്ത പല വർക്കുകളും അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്. മൈ ഖലാം അക്കാദമി യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഉമറുദ്ദീനും, പ്രശസ്ത പാക്കിസ്ഥാൻ കാലിഗ്രാഫർ ഹസ്സൻ അബ്ദുള്ളയും ഉൾപ്പെടെ, പ്രശസ്ത അധ്യാപകരുടെയും അക്കാദമികളുടെയും കീഴിൽ വ്യത്യസ്ത സ്‌ക്രിപ്റ്റുകൾ ഫാരിഷ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കാലിഗ്രാഫിയിൽ, എൽ.എം സ്‌ക്രിപ്റ്റിന്റെ സ്ഥാപകനായ ലളിത് മൗര്യയുടെ കീഴിൽ അവർ എൽ.എം ലിപിയും പഠിച്ചു. കോപ്പർ പ്ലേറ്റ് കാലിഗ്രഫിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 

ഖത്തറിലെ ഇസ്‌ലാമിക് ആർട്ട് മ്യൂസിയവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫാരിഷ ഖത്തർ മ്യൂസിയങ്ങളിൽ ഗാസയുടെ സഹായത്തിനായി ആർട്ട് ഫോർ പീസ് കാംപയിനിൽ പങ്കെടുത്തിട്ടുണ്ട്. ഈ കാംപയിനിൽ ഫാരിഷയുടെ കാലിഗ്രാഫി വർക്ക് 2000 ഡോളറിനാണ് ലേലത്തിൽ പോയത്.  2023, 2024, 2025 വർഷങ്ങളിലെ ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിലെ സ്ഥിരം പങ്കാളിയായിരുന്നു. ഖത്തർ ഷെയ്ഖുമാരുടെ കൊട്ടാരങ്ങളിലും ഫാരിഷയുടെ കാലിഗ്രാഫി വർക്കുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിയാണ്. വീരാൻകുട്ടി, ബൽക്കീസ് ദമ്പതികളുടെ മകളാണ് ഫാരിഷ. ആരിഫ് കോലാനിയാണ് ഭർത്താവ്. മക്കൾ അബുസയാൻ, ഫർഹാൻമുഹമ്മദ്.

IMG_5935.JPG.jpeg

ഫോട്ടോ: ഫാരിഷ ആരിഫ് തന്റെ കാലിഗ്രാഫി പ്രദർശനത്തിൽ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  4 hours ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  4 hours ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  5 hours ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  6 hours ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  6 hours ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  6 hours ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  6 hours ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  7 hours ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  7 hours ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  7 hours ago