ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
സിഡ്‌നി: ഓസ്ട്രലിയ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി താമസിച്ച ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ താരം. സോഷ്യല്‍ മീഡിയ താരവും ഓസ്‌ട്രേലിയ സ്വദേശിയുമായ ഹ്യൂഗോ ലെനോണ്‍(22)ആണ് ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചത്. കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഓസ്‌ട്രേലിയ ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും പറഞ്ഞാണ് പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ ലെനോണിനെ സുരക്ഷാഉദ്യോഗസ്ഥര്‍ ഉടനെ പിടിച്ചു വലിച്ചു കൊണ്ടുപോകുകയായിരുന്നു.
മോദി താമസിച്ച ഹോട്ടലിന്റെ വിവരങ്ങള്‍ ഇദ്ദേഹത്തിന് എങ്ങനെ കിട്ടി എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീവ്ര വലത് പക്ഷ സംഘടനകള്‍ മോദിയുടെ യാത്രാ വിവരങ്ങള്‍ ഓണ്‍ലൈനായി പങ്കുവെച്ചതായാണ് വിവരം. നവ നാസി സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് മെല്‍ബണില്‍ നടത്തിയ പരിപാടിയും ഇയാള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ലെനോണിന്റെ പിന്തുണയുണ്ടായിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. ഓസ്‌ട്രേലിയ ഇന്ത്യ വാര്‍ഷിക നേതൃസമ്മേളനം, ഓസ്ട്രലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ഉഭയകക്ഷി ചര്‍ച്ച, പ്രവാസി കൂട്ടായ്മയുടെ സ്വീകരണ പരിപാടി തുടങ്ങിയ പരിപാടികളിലാണ് മോദി പങ്കെടുത്തത്.
A 22-year-old Australian social media influencer, Hugo Lennon, was arrested by police after staging an anti-immigration protest outside the hotel where Indian Prime Minister Narendra Modi was staying during his official visit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."