അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും
കണ്ണൂര്‍: അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സ്യകാര്യ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരേ പ്രതിചേര്‍ക്കാന്‍ പൊലിസ് നടപടി. കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധയും പ്ലാസ്റ്റിക് സര്‍ജനെയും കേസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. അനസ്‌തേഷ്യ വിദഗ്ധ ഡോ. അഞ്ജലി പൊതുവാളിനൊപ്പം ശിശുരോഗ വിദഗ്ധ ഡോ. ആശ നിര്‍മലിനെയും പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി അന്തര്‍ജനത്തെയും പ്രതിചേര്‍ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
തുടര്‍ന്ന് കുടുംബാംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റും പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍, കൂടുതല്‍ ഡോക്ടര്‍മാരേ പ്രതിചേര്‍ക്കാമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാമെന്നും പൊലിസ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം പുതിയ മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്‌വിജിഷ ദമ്പതികളുടെ ഏകമകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ചികിത്സയില്‍ പങ്കെടുത്ത മൂന്ന് ഡോക്ടര്‍മാരും നിലവില്‍ ആശുപത്രിയില്‍ ഹാജരായിട്ടില്ല. ദേവാന്‍ഷിന്റെ മൃതദേഹം മാതാപിതാക്കളുടെ വീടുകളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും.
Police are taking steps to include more doctors from Payyannur Baby Memorial Hospital in the case where a 1.5-year-old child died shortly after being given anesthesia.The decision is to also book the pediatrician who treated the child and the plastic surgeon in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."