ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം; അധ്യാപകന്‍ അറസ്റ്റില്‍
കല്‍പകഞ്ചേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ചുവെന്ന് പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനായ വടകര സ്വദേശി ബല്‍രാജ് ആണ് പിടിയിലായത്.
ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി കല്ലിങ്ങള്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയെ അധ്യാപകന്‍ ഉപദ്രവിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കല്‍പകഞ്ചേരി പൊലിസ് കേസെടുത്തത്.
കുറച്ചുദിവസങ്ങളായി പനിയായതുകൊണ്ട് കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് കുട്ടിയെ ബോര്‍ഡിനടുത്തേക്ക് വിളിപ്പിക്കുകയും എഴുതാന്‍ കഴിയാതെ വന്നതോടെ പിന്നിലെത്തിയ അധ്യാപകന്‍ ചൂരല്‍ കൊണ്ട് കുട്ടിയുടെ കൈയ്യില്‍ അടിക്കുകയുമായിരുന്നു.
കൈയ്യില്‍ നീരുവന്ന് അനക്കാനാവാതെ കുട്ടി കരഞ്ഞതോടെ ക്ലാസ് ടീച്ചര്‍ വീട്ടില്‍ വിവരമറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാതെ അധ്യാപര്‍ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
എല്ല് പൊട്ടിയതിനാല്‍ ആവശ്യമായ ചികിത്സ നല്‍കി. പിന്നാലെ കുട്ടിയുടെ രക്ഷിതാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
A teacher has been arrested after allegedly assaulting a schoolgirl and breaking her hand over claims that she was not paying attention in class. The incident has sparked concern over the use of physical punishment in schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."