ഓണക്കാല ജൈവ കൃഷി: ഇത്തവണ റെക്കോഡ് വിളവെടുപ്പ്
മണ്ണഞ്ചേരി :ഓണക്കാലത്തേക്ക് ജൈവകൃഷിചെയ്ത തോട്ടങ്ങളില്‍ ഇത്തവണറെക്കോഡ് വിളവുലഭിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തുമുതല്‍ നഗരാതിര്‍ത്തിവരെയുള്ള ആറുപഞ്ചായത്തുകളിലാണ് കൃഷിയിറക്കല്‍ സജീവമായി നടന്നത്.
വിവിധ സംഘടനകളും വ്യക്തികളുമാണ് ഓണക്കാലം ലക്ഷ്യമാക്കി ഇവിടങ്ങളില്‍ കൃഷിയിറക്കിയത്.മാരാരിക്കുളം തെക്ക്,ആര്യാട്,മണ്ണഞ്ചേരി,മാരാരിക്കുളം വടക്ക്,കഞ്ഞിക്കുഴി,മുഹമ്മ എന്നിവിടങ്ങളിലാണ് ഇക്കുറി കൃഷിയിടങ്ങള്‍ വിളകളാല്‍ നിറഞ്ഞത്. പച്ചക്കറികള്‍ക്കൊപ്പം വാഴയും ഇടവിളകളും നേരത്തേതന്നെ കാലംനോക്കി പരിപാലിച്ചതിനാല്‍ കൃത്യമായ സമയത്തുതന്നെ ഇവയുടെയെല്ലാം വിളവെടുപ്പുനടത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചു.
ഇതുമൂലം ഓണക്കാല വിഭവങ്ങളായി മായമില്ലാത്തത് ഉപയോഗിക്കാനും കൃഷിചെയ്തവര്‍ക്ക് ന്യായമായ വില ലഭിക്കാനും ഇടവരുത്തുകയും ചെയ്തു. ഇത്തവണ സി.പി.എം ന്റെ നേതൃത്വത്തില്‍ എല്ലാ ലോക്കല്‍ കമ്മറ്റികളും കൃഷിയിറക്കിയിരുന്നു.
ഈ തോട്ടങ്ങളിലെല്ലാം നല്ലനിലയിലുള്ള വിളവെടുപ്പാണ് നടന്നത്. ചിലകമ്മറ്റികളുടെ നേതൃത്വത്തില്‍ ഒന്നരടണ്‍വരെ പച്ചക്കറികള്‍ ഓണനാളുകളില്‍ വിറ്റഴിച്ചതായി സി.പി.എം നേതൃത്വം പറഞ്ഞു.
ഈ തോട്ടങ്ങളില്‍ മൂന്നുമാസത്തിലേറെക്കാലം ഇനിയും വിളവെടുക്കാന്‍ കഴിയുന്നതരത്തിലാണ് കൃഷിയുടെ നില. പാവല്‍,പയര്‍,പടവലം,പീച്ചില്‍,വെണ്ട,വഴുതന,ചീര,മത്തന്‍,കുമ്പളം,കുക്കുമ്പര്‍,പച്ചമുളക്,കാന്താരി,സവാള,കാച്ചില്‍,ചേമ്പ്,ചേന,കിഴങ്ങുകള്‍,വാഴപ്പഴങ്ങള്‍ എന്നിവയാണ് ഓണക്കാലത്ത് വിളവെടുത്തവ. കുടുബശ്രീകളും കൃഷിയില്‍ മുന്നേറ്റം കാഴ്ചവച്ചിരുന്നു. ഇവരുടെ തോട്ടങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വിവിധ പ്രദേശത്തെ സ്റ്റാളുകളിലൂടെയാണ് വിറ്റഴിച്ചത്. വ്യക്തികള്‍ കൃഷിയില്‍ സജീവമായി നിന്നത് കഞ്ഞിക്കുഴിയിലും മാരാരിക്കുളം വടക്കുമായിരുന്നു.
ഇത്തരക്കാരുടെ തോട്ടത്തില്‍ നിന്നും ജില്ലയ്ക്ക് വെളിയിലുള്ളവരും എത്തി വിളകള്‍ വാങ്ങിയിരുന്നു.ഓണക്കാലം ലക്ഷ്യമാക്കിയിറക്കിയ കൃഷിയിടങ്ങളില്‍ നിന്നും അടുത്ത ക്രിസ്തുസിനും വിളവുലഭിക്കുമെന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്.
നിലവിലെ കൃഷിയിറക്കല്‍ എല്ലായിടത്തും വന്‍വിജയമായതോടെ തുടര്‍കൃഷിയുടെ ആലോചനയിലാണ് ഇത്തരം സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."