ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര നടത്തി ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനായ ബിജെപി നേതാവ് ശ്രമിച്ചതായി ഒമര്‍ അബ്ദുല്ല പറഞ്ഞു. 30 കോടിവരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപി വിലയിട്ടതെന്നും ശ്രീനഗറില്‍ നടന്ന റാലിയില്‍ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.
20 മുതല്‍ 30 കോടി വരെയാണ് ബിജെപി നേതാവിന്റെ വാഗ്ദാനം. ഇനി 100 കോടി കൊടുക്കാമെന്ന് പറഞ്ഞാലും ഒരും എംഎല്‍എ പോലും ബിജെപിയിലേക്ക് പോകില്ല. സംസ്ഥാന പദവിയുടെ പുനസ്ഥാപിക്കാമെന്നും, മന്ത്രി സ്ഥാനം നല്‍കാമെന്നും ബിജെപി വാഗ്ദാനം ചെയ്തു. കശ്മീരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി നീക്കം വിജയിക്കില്ലെന്നും ഒമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒമര്‍ അബ്ദുല്ലയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഒമര്‍ അബ്ദുല്ലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും, തെളിവ് ഹാജരക്കാണമെന്നും ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞു. അല്ലാത്തപക്ഷം മാപ്പ് പറയണമെന്നും ത്രിവേദി ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 41 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സിന് കേവല ഭൂരിപക്ഷം തികയ്ക്കാനായിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെയും, അഞ്ച് സ്വതന്ത്രരുടെയും ഒരു സിപിഎം എംഎല്‍എയുടെയും പിന്തുണയിലാണ് ഒമര്‍ അബ്ദുല്ല സര്‍ക്കാര്‍ രൂപീകരിച്ചത്. 90 അംഗ നിയമസഭയില്‍ 45 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
chief minister omar abdullah alleges that the bjp attempted to carry out operation lotus in jammu and kashmir to topple the government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."