എല്ലാവര്ക്കും വീട്: പരിഗണനയിലെന്ന് മന്ത്രി ജി സുധാകരന്
ആലപ്പുഴ: സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്ക്കും വീടു നല്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത്രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. തുറസായസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താത്ത, എല്ലാ വീടുകളിലും കക്കൂസുള്ള ബ്ലോക്ക് പഞ്ചായത്തുകളായി മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളെ പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശരിയായി പ്രവര്‍ത്തിക്കാത്ത പ്രസിഡന്റുമാരും അംഗങ്ങളും സ്ഥാനമൊഴിയേണ്ടിവരുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പഞ്ചായത്തീരാജ് നിയമം. ഇത് ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. അടിസ്ഥാനജനവിഭാഗത്തിന് പ്രധാന്യം നല്കുന്ന സര്‍ക്കാരാണിത്.
ജില്ലയില്‍ ഇതുവരെ 66 ശതമാനം വീടുകളിലും കക്കൂസ് നിര്‍മിച്ചു നല്കാനായിട്ടുണ്ട്. ഓണാട്ടുകര കാര്‍ഷിക മേഖലയാണ്. കൃഷിയുടെ ചരിത്രപരമായ പ്രാധാന്യം പ്രദേശത്തിനുള്ളതിനാല് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രാധാന്യം ഇവിടുത്തെ പഞ്ചായത്തുകള്‍ക്ക് നല്കണംമന്ത്രി പറഞ്ഞു.
പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ചു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ മണി വിശ്വനാഥ്, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. പ്രഭാകരന്, എ.വി. രഞ്ജിത്ത്, എച്ച്. നിയാസ്, രാധ രാമചന്ദ്രന്, ഡി. വിജമ്മ, ബി.എസ്. സുജിത്ത് ലാല്‍, എസ്. അജിത, ഇ. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സോമലത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബി.ഡി.ഒ. വി.ആര്. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുതുകുളത്ത് എട്ടു പ ഞ്ചായത്തുകളിലായി 1419 കക്കൂസുകള്‍ പുതുതായി നിര്‍മിച്ചു നല്കി. മൂന്നു പഞ്ചായത്തുകളില്‍ തൊഴിലുറപ്പു പദ്ധതി പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണ് കക്കൂസുകള്‍ നിര്‍മിച്ചത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ആര്. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു.
സെപ്റ്റംബര്‍ 22നകം മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ശൗചാലയ നേട്ടം കൈവരിക്കും. ഏഴു പഞ്ചായത്തുകളില്‍ അഞ്ചും നേട്ടം കൈവരിച്ചു. 21ന് മാവേലിക്കര തെക്കേക്കര, 22ന് തഴക്കര പഞ്ചായത്തുകള്‍ കൂടി പ്രഖ്യാപിക്കപ്പെടുന്നതോടെ മാവേലിക്കര മണ്ഡലം സമ്പൂര്‍ണ നേട്ടം കൈവരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
നേട്ടത്തിനു നേതൃത്വം നല്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ. ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ബി. വിശ്വന്, കെ. സുമ, അരിതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ബി. വിശ്വന്, കെ. സുമ, അരിതാ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രഫ. വി. വാസുദേവന്‍, ശാന്ത ഗോപാലകൃഷ്ണന്, അശോകന് നായര്‍, ഓമന വിജയന്, ഗീത, ജി. മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിജോയ്, ബി.ഡി.ഒ. ബി. ഷിന്‍സ് എന്നിവര്‍ പങ്കെടുത്തു. ആറു പഞ്ചായത്തുകളിലായി 1326 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയാണ് ഭരണിക്കാവ് നേട്ടം കൈവരിച്ചത്.
ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ 172 കക്കൂസുകളും ചുനക്കരയില്‍ 234 ഉം നൂറനാട് 324 ഉം പാലമേലില്‍ 243 ഉം താമരക്കുളത്ത് 150 ഉം വള്ളികുന്നത്ത് 103 കക്കൂസുകളും പുതുതായി നിര്‍മിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."