HOME
DETAILS

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

  
July 12, 2026 | 8:06 AM

Assault case during Navakerala Yatra Action against ADGP MR Ajith Kumar soon Report to Home Department on Monday

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി കണ്ടെത്തിയ എ.ഡി.ജി.പിയുടെ ഓഫീസിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.

സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 19 ദിവസം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച റിപ്പോര്‍ട്ട് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടായിരിക്കും ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

നടപടിക്കെതിരേ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചാലും സര്‍ക്കാറിന് തിരിച്ചടിയാകാത്ത തരത്തില്‍ പഴുതടച്ച നടപടികളായിരിക്കും സ്വീകരിക്കുകയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. അതിനാല്‍ നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഉത്തരവുകള്‍ പുറത്തിറക്കുക.

അന്വേഷണത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് പൊലിസ് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്തുകയും കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ഇടപെടലുകള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല നടപടി ഉറപ്പായതായാണ് വിവരം.

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ഡി. തോമസിനെയും അജയ് ജ്യൂവലിനെയും മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാരായ അനിലും സന്ദീപും ഉള്‍പ്പെടെ അഞ്ച് പൊലിസുകാരെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ നടപടിക്ക് പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

The special investigation team’s report on the incident where Youth Congress workers were assaulted during the Nava Kerala Yatra in Alappuzha is likely to be submitted to the Home Department on Monday by State Police Chief Ravada Chandrasekhar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 hours ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  3 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  4 hours ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  4 hours ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  4 hours ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  5 hours ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  5 hours ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  5 hours ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  5 hours ago