മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ തന്ത്രപരമായ മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യ ഇന്ത്യന്‍ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത 180 കിലോമീറ്ററിലധികം ദൂരപരിധിയുള്ള എയര്‍ടുഎയര്‍ മിസൈലായ അസ്ത്രയെ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ താല്‍പ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
നിലവില്‍ ഈ മിസൈല്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിർമാതാക്കളായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന് ഇന്ത്യന്‍ സൈന്യത്തിന്റേയും സൗഹൃദ മൂന്നാം രാജ്യങ്ങളിലേക്കുള്ള മിസൈല്‍ കയറ്റുമതിയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാലാണ് പുതിയ ചുവടുവെപ്പെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഷ്യം. 180−200 കിലോമീറ്റര്‍ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക്ക് 2 മിസൈല്‍ നിർമിക്കാന്‍ ഐകോം, അദാനി, ഭാരത് ഫോര്‍ജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും കമ്പനികളെയും ക്ഷണിച്ചുള്ള താൽപര്യപത്രം പ്രതിരോധ മന്ത്രാലയം ഉടന്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."